ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴിലെ അല്‍ വക്ര ആശുപത്രിയില്‍ അക്യൂട്ട് പെയിന്‍ മാനേജ്മെന്റ് സേവനത്തിന് തുടക്കമായി. ശസ്ത്രക്രിയ കഴിഞ്ഞവര്‍, പൊള്ളലേറ്റവര്‍ എന്നിവര്‍ക്കാണ് പുതിയ സേവനം ലഭിക്കുന്നത്. വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീവ്രവേദന അനുഭവിക്കുന്ന രോഗികള്‍ക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നത്.
പുതിയ തൊഴിലാളികളെ തേടുന്ന കമ്പനികള്‍ക്ക് ഈ ലിങ്ക് വഴി വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാനും രജിസ്റ്റര്‍ ചെയ്യാനും കഴിയും. രജിസ്ട്രേഷന് പൂര്‍ത്തിയാകുന്നതോടെ സ്വന്തമായി യൂസര്‍നെയിമും പാസ്വേഡും ലഭിക്കും. ഇതോടെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളില്‍ നിന്നും തങ്ങള്‍ക്ക് അനുയോജ്യരായവരെ കമ്പനികള്‍ക്ക് തെരെഞ്ഞെടുക്കാന്‍ കഴിയും.
മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തവണത്തെ ശൈത്യ കാല കാമ്പിങ് നടക്കുക. ആദ്യ ഘട്ട കാമ്പിങിനായുള്ള രജിസ്ട്രേഷന് പരിസ്ഥി മന്ത്രാലയം ആരംഭിച്ചു. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനായ ഔന് വഴിയോ രജിസ്ട്രേഷന് പൂര്‍ത്തീകരിക്കാം. ആദ്യ ഘട്ടം ഒക്ടോബര്‍ 13 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 28 വരെ. രണ്ടാം ഘട്ടം ഒക്ടോബര്‍ 16 മുതല്‍ അടുത്ത വര്‍ഷം ഏപ്രില്‍ നാല് വരെ. ഒക്ടോബര്‍ 20 മുതല്‍ ഏപ്രില്‍ എട്ട് വരെ നീളുന്നതാണ് മൂന്നാം ഘട്ടം.
കോവിഡ് രോഗപ്രതിരോധ കുത്തിവെപ്പ് തയ്യാറാകുന്ന മുറക്ക് ഖത്തറിലെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം. കോവിഡ് വാക്സിന് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ ഡോ അബ്ധുല്‍ ലത്തീഫ് അല്‍ ഖാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.
മെട്രാഷ് ടുവില്‍ ഇതിനായി ഏര്‍പ്പെടുത്തിയ പ്രത്യേക ഓപ്ഷനില്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് പൂര്‍ത്തിയാകുന്നതോടെ കമ്പനിയിലെ തൊഴിലാളികളുടെ ആര്‍പി കാലാവധി തീരുന്ന പക്ഷം ഓട്ടോമറ്റിക്കായി പുതുക്കപ്പെടും. പുതിയ ഐഡി കാര്‍ഡ് അതത് കമ്പനികളുടെ ഓഫീസുകളില്‍ നേരിട്ട് എത്തിച്ചുനല്‍കുകയും ചെയ്യും. ഇതിനായി രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികള്‍ക്ക് ഖത്തര്‍ നാഷണല്‍ ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.
ഖത്തര്‍ എയര്‍വേയ്സിന്റെ https://www.qatarairways.com/en-qa/offers/thank-you-teachers.html ലിങ്കില്‍ പ്രവേശിച്ച് വിജയകരമായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രമോഷന് കോഡ് ലഭിയ്ക്കും. ലിങ്കില്‍ വ്യവസ്ഥകളും നിബന്ധനകളും വ്യക്തമാക്കിയിട്ടുണ്ട്. പ്രമോഷന് കോഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 2021 സെപ്റ്റംബര്‍ 30 വരെയാണ് യാത്രാ കാലാവധി. ആദ്യം റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മുന്‍ഗണന.
വിദേശ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേയ്ക്ക് എത്തുന്ന എല്ലാ യാത്രക്കാര്‍ക്കുമുള്ള നിര്‍ബന്ധിത ക്വാറന്റീന് വ്യവസ്ഥ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും. ദുരന്ത നിവാരണ സുപ്രീം കമ്മിറ്റിയുടേതാണ് നിര്‍ദേശം. 3 ഘട്ടങ്ങളിലായി വീണ്ടും ഏതാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പദ്ധതിക്കും കമ്മിറ്റി അംഗീകാരം നല്കി.
ഖത്തറിലേക്ക് വരുന്നവര്‍ക്കും പുറത്തേക്ക് പോകുന്ന യാത്രക്കാര്‍ക്കും കയറ്റുമതിക്കാര്‍, ഇറക്കുമതിക്കാര്‍ എന്നിവര്‍ക്കും നിര്‍ദേശം ബാധകമാണ്. കൈവശമുള്ള മൂല്യമേറിയ സാധനങ്ങളുടെ വിശദവിവരങ്ങള്‍ വ്യക്തമാക്കി കസ്റ്റംസ് ഡിക്ലറേഷന്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കണമെന്ന് കസ്റ്റംസ് ജനറല്‍ അതോറിറ്റിയുടേതാണ് നിര്‍ദേശം. രാജ്യത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും ഇത് ബാധകമാണ്.
ഖത്തര്‍ എയര്‍വേയ്സിന്റെ യാത്രക്കാര്‍ക്ക് ഇനി 100 ദിവസം യാത്രയിലുടനീളം വൈ-ഫൈ സേവനം സൗജന്യമായി ലഭിക്കും. സെപ്റ്റംബര്‍ 25 മുതല്‍ ആരംഭിച്ച ഓഫര്‍ 2021 ജനുവരി 2 വരെ ലഭിക്കും. 100 വിമാനങ്ങളില്‍ അതിവേഗ സൂപ്പര്‍ വൈ-ഫൈ സേവനം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് യാത്രക്കാര്‍ക്ക് 100 ദിവസത്തെ സൗജന്യ ഇന്റര്‍നെറ്റ് സേവനം ഖത്തര്‍ എയര്‍വേയ്സ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഖത്തറില്‍ നിലവിലുള്ള വിസയുടെ കാലാവധി കഴിഞ്ഞാലും മൂന്ന് മാസം വരെ പുതിയ തൊഴിലിലേക്ക് മാറാന്‍ അനുമതി നല്കുന്ന നിയമം പ്രാബല്യത്തിലായി. ഒഴിവുവരുന്ന തസ്തികകളിലേക്ക് താല്‍ക്കാലികമായി തൊഴിലാളിയെ നിയമിക്കണമെങ്കില്‍ തൊഴിലുടമ മന്ത്രാലയത്തില്‍ പ്രത്യേക കരാര്‍ സമര്‍പ്പിക്കണമെന്നും പുതിയ ഉത്തരവിലുണ്ട്.