Currency

ഖത്തറില്‍ കമ്പനികള്‍ക്ക് മെട്രാഷ് ആപ്പ് വഴി തൊഴിലാളികളുടെ ആര്‍പി പുതുക്കാം; പ്രത്യേക ഓപ്ഷന്‍ വന്നു

സ്വന്തം ലേഖകന്‍Tuesday, October 6, 2020 1:55 pm

ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതുസേവന ആപ്പായ മെട്രാഷ് ടു വഴിയാണ് കമ്പനികള്‍ക്ക് തൊഴിലാളികളുടെ താമസാനുമതി അഥവാ റെഡിസഡന്‍സി പെര്‍മിറ്റ് ഓട്ടോമാറ്റിക്കായി പുതുക്കാന്‍ അവസരമൊരുക്കുന്നത്.

മെട്രാഷ് ടുവില്‍ ഇതിനായി ഏര്‍പ്പെടുത്തിയ പ്രത്യേക ഓപ്ഷനില്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ കമ്പനിയിലെ തൊഴിലാളികളുടെ ആര്‍പി കാലാവധി തീരുന്ന പക്ഷം ഓട്ടോമറ്റിക്കായി പുതുക്കപ്പെടും. പുതിയ ഐഡി കാര്‍ഡ് അതത് കമ്പനികളുടെ ഓഫീസുകളില്‍ നേരിട്ട് എത്തിച്ചുനല്‍കുകയും ചെയ്യും. ഇതിനായി രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികള്‍ക്ക് ഖത്തര്‍ നാഷണല്‍ ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. ഈ അക്കൗണ്ടില്‍ നിന്നും ഓട്ടോമെറ്റിക്കായി റിന്യൂവല്‍ ഫീസ് ഈടാക്കുകയാണ് ചെയ്യുക.

അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, മലയാളം, ഉറുദു, സ്പാനിഷ് എന്നീ ഭാഷകളിലായി 220 സേവനങ്ങളാണ് ആപ്പ് നല്‍കുന്നത്. കാലാവധി തെറ്റാത്ത ഐഡിയും സ്വന്തമായി മൊബൈല്‍ നമ്പറുമുള്ള ആര്‍ക്കും ഈ ആപ്പ് വഴി സേവനങ്ങള്‍ ലഭ്യമാകും


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x