അല്‍ വക്ര, അല്‍ഖോര്‍, അല്‍ ദഖീറ, അല്‍ ഷഹാനിയ, അല്‍ ഷമാല്‍, അല്‍ മസ്രൂഅ എന്നിവിടങ്ങളിലാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. 150 പ്രാദേശിക ഫാമുകളാണ് ഇത്തവണ ചന്തകളില്‍ പച്ചക്കറികള്‍ എത്തിക്കുന്നത്. ആഭ്യന്തരമായി വിളയിച്ചെടുത്ത നാടന്‍ പച്ചക്കറി വിഭവങ്ങളും വിവിധ തരം പഴവര്‍ഗങ്ങളും ഈത്തപ്പഴം തേന്‍ മുതലായവയാണ് ശൈത്യകാല ചന്തകളില്‍ ലഭ്യമാകുക. കര്‍ഷകര്‍ തന്നെ നേരിട്ട് വില്‍പ്പന നടത്തുന്നുവെന്നതാണ് ചന്തകളുടെ പ്രത്യേകത.