Currency

Qatar

ഇഹ്തിറാസ്: കോവിഡിന് ‘ആപ്പൊ’രുക്കി ഖത്തര്‍; വെള്ളിയാഴ്ച്ച മുതല്‍ ആപ്ലിക്കേഷന്‍ ലഭ്യമാകും

ആപ്പില്‍ നാല് നിറങ്ങളിലായി രോഗം സംബന്ധിച്ച സൂചനകള്‍ തെളിയും. പച്ച തെളിഞ്ഞാല്‍ മൊബൈല്‍ ഉപയോഗിക്കുന്ന വ്യക്തിക്ക് രോഗമില്ല, ആരോഗ്യവാനാണ് എന്നാണ് സൂചന. ഗ്രേ (ചാര നിറം) ആണെങ്കില്‍ കോവിഡ് രോഗമുള്ളയാളുമായി നിങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. മഞ്ഞ നിറമാണെങ്കില്‍ നിങ്ങള്‍ നേരത്തെ ക്വാറന്‍ന്റൈനില്‍ കഴിഞ്ഞയാളാണെന്നാണ്. ചുവപ്പ് നിറമാണ് ആപ്ലിക്കേഷനില്‍ തെളിയുന്നതെങ്കില്‍ നിങ്ങള്‍ കോവിഡ് രോഗ ബാധിതനാണെന്നാണ് സൂചിപ്പിക്കുന്നത്.

കോവിഡ് നിയന്ത്രണം: ഖത്തറില്‍ സംഘം ചേര്‍ന്നാല്‍ മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും ശിക്ഷ

കോര്‍ണീഷ്, കഫ്തീരിയകള്‍, തുടങ്ങിയവയ്ക്ക് മുന്നില്‍ കൂട്ടം കൂടി നില്‍ക്കുക, വീടിന്റെയോ താമസകേന്ദ്രത്തിന്റെ ടെറസിന് മുകളിലോ പള്ളികള്‍ക്ക് മുന്നിലോ സംഘം ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തല്‍ തുടങ്ങിയവ വിലക്കിക്കൊണ്ടുള്ള പോസ്റ്റര്‍ മന്ത്രാലയം പുറത്തിറക്കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാണെന്നും പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവു ശിക്ഷയോ രണ്ട് ലക്ഷം റിയാല്‍ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരുമെന്നും പോസ്റ്ററില്‍ പറയുന്നു.

Top
x