Currency

ഖത്തറില്‍ 197 പേര്‍ക്ക് കൂടി കോവിഡ്; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3428 ആയി

സ്വന്തം ലേഖകന്‍Tuesday, April 14, 2020 8:13 pm
qatar-covid

ദോഹ: ഖത്തറില്‍ പുതുതായി 197 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3428 ആയി. അതേസമയം 39 പേര്‍ കൂടി രോഗവിമുക്തി നേടി. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 373 ആയി ഉയര്‍ന്നു.

1794 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗപരിശോധന നടത്തിയത്. ഇതുവരെ ആകെ രോഗപരിശോധന നടത്തിയവരുടെ എണ്ണം 52622 ആയി. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ സ്വദേശികളിലും മറ്റ് താമസക്കാരിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x