18 വയസിന് മുകളിലുള്ള സ്വദേശികളും താമസാനുമതി രേഖയുള്ള എല്ലാ പ്രവാസികളും വ്യക്തിഗതമായി തന്നെ മേല്‍വിലാസം റജിസ്റ്റര്‍ ചെയ്യണം. 18 വയസില്‍ താഴെയുള്ള കുട്ടികളുടെ വിവരങ്ങള്‍ അവരുടെ രക്ഷിതാവ് റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി റജിസ്റ്റര്‍ ആകും. ഖത്തറില്‍ താമസിക്കുന്ന വീടിന്റെ വിലാസം, മൊബൈല്‍, ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍, ജോലി ചെയ്യുന്ന കമ്പനിയുടെ വിലാസം, സ്വദേശത്തെ സ്ഥിര മേല്‍വിലാസം എന്നിവയാണ് നല്‍കേണ്ടത്.