കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തറിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. വ്യവസായ വാണിജ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതനുസരിച്ച് താഴെ പറയുന്ന സ്ഥാപനങ്ങളല്ലാത്തവയെല്ലാം രാവിലെ ആറ് മുതല്‍ വൈകിട്ട് ഏഴ് മണി വരെ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക.
ചികിത്സിക്കുന്ന ഡോക്ടറാണ് രോഗിയില്‍ പകര്‍ച്ചവ്യാധി കണ്ടെത്തുന്നതെങ്കില്‍ അത് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കേണ്ട ഉത്തരവാദിത്തം ആ ഡോക്ടര്‍ക്കാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിക്കാണ് രോഗമുള്ളതെങ്കില്‍ അത് അറിയിക്കേണ്ടത് സ്ഥാപനത്തിന്റെ മേധാവിയാണ്. രാജ്യത്തേക്കെത്തുന്ന വിദേശി തൊഴിലാളിക്ക് പകര്ച്ചവ്യാധിയുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത റിക്രൂട്ട് ചെയ്യുന്ന ആളിന്റെയോ സ്ഥാപനത്തിന്റെയോ ആണ്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ ഖത്തറില്‍ എക്സ്ചേഞ്ച് സെന്ററുകള്‍ പ്രവര്‍ത്തിക്കില്ല. അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ സെന്ററുകള്‍ മുഴുവന്‍ എക്സ്ചേഞ്ച് സെന്ററുകളും അടച്ചിടാന്‍ അധികൃതര്‍ സര്‍ക്കുലര്‍ അയച്ചു.
അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഉത്തരവിനെ തുടര്‍ന്നാണ് ഖത്തറില്‍ വിവിധ അവശ്യവസ്തുക്കള്‍ക്ക് നികുതിയിളവ് നല്കാന് തീരുമാനമായത്. മൊത്തം 905 വസ്തുക്കള്‍ക്കാണ് നികുതിയിളവ്. നദീബ് എന്ന പേരിലുള്ള കസ്റ്റംസ് ക്ലിയറന്‍സില്‍ നിന്നും ഇത്തരം വസ്തുക്കളെ ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്.
കോവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി ഖത്തറിലെ മുഴുവന്‍ പാര്‍ക്കുകളും ബീച്ചുകളും താല്‍ക്കാലികമായി അടച്ചു. ജനങ്ങളുടെ സുരക്ഷ മാനിച്ചാണ് തീരുമാനമെന്നും ജനങ്ങള്‍ പരമാവധി പുറത്തിറങ്ങാതെ ആരോഗ്യമന്ത്രാലയവുമായി സഹകരിക്കണമെന്നും മുനിസിപ്പാലിറ്റി മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ഈ വര്‍ഷത്തെ തണുപ്പ് കാല കാമ്പിങ് സീസണ് പൂര്‍ണമായും നിര്‍ത്തിവെച്ചതായും മന്ത്രാലയം അറിയിച്ചു.
കോവിഡ് നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തറില്‍ ഡ്രൈവിങ് സ്കൂളുകള്‍ക്ക് കീഴില്‍ നടത്തി വരുന്ന ഡ്രൈവിങ് പരിശീലനവും അനുബന്ധ ക്ലാസുകളും ഡ്രൈവിങ് ടെസ്റ്റുകളും നിര്‍ത്തിവെക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ഞായറാഴ്ച്ച മുതല്‍ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെയാണ് ഉത്തരവ്.
സര്‍ക്കാരിന്റെ ക്വാറന്റൈന് സെന്ററുകളിലോ അല്ലെങ്കില്‍ വ്യക്തിയുടെ താല്‍പ്പര്യം പരിഗണിച്ച് സ്വന്തം വീട്ടിലോ ക്വാറന്റൈനില്‍ കഴിയാം. എന്നാല്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണമെങ്കില്‍ പ്രത്യേക വ്യവസ്ഥകള്‍ ഉള്‍പ്പെട്ട പ്രതിജ്ഞാ പത്രം ഒപ്പിട്ടുനല്‍കണം. ഈ പ്രതിജ്ഞകള്‍ തെറ്റിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു
കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തറിലെ റീട്ടെയില്‍ ഷോപ്പുകള്‍ക്ക് വ്യവസായമന്ത്രാലയം പ്രത്യേക നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഷോപ്പുകളിലെ ജീവനക്കാര്‍ രോഗികളല്ലായെന്ന് ഉറപ്പുവരുത്തലും ഷോപ്പുകള്‍ അണുവിമുക്തമായി സൂക്ഷിക്കലുമാണ് പ്രധാന നിബന്ധനകള്‍.
രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരില്‍ 80 ശതമാനം പേരും ഈ മാസം 22 മുതല്‍ വീട്ടില്‍ ഇരുന്നു ജോലി ചെയ്താല്‍ മതിയെന്ന് മന്ത്രിസഭാ നിര്‍ദേശം. 20 ശതമാനം പേര് മാത്രം ഓഫീസില്‍ എത്തിയാല്‍ മതി. 22 മുതല്‍ രണ്ടാഴ്ചത്തേക്കാണ് തീരുമാനം.
അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളില്‍ നമസ്കാരം നടക്കില്ല. ബാങ്ക് വിളി തുടരും. പ്രതിരോധ നടപടികളുടെ ഭാഗമായി മുഴുവന്‍ രാജ്യക്കാര്‍ക്കും ഖത്തറിലേക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും. ട്രാന്‍സിറ്റ്, കാര്‍ഗോ, ഖത്തര്‍ എയര്‍വെയ്സ് വിമാനങ്ങള്‍ ഒഴികെ എല്ലാ വിമാനങ്ങള്‍ക്കും വിലക്കുണ്ട്.