ഖത്തര്‍ എയര്‍വേയ്സിന്റെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് ആര്‍ടി- പിസിആര്‍ പരിശോധന ആവശ്യമില്ലെന്ന് അധികൃതര്‍. ഇന്ത്യയ്ക്ക് പുറമേ അര്‍മേനിയ, ബംഗ്ലാദേശ്, ഇറാന്, ബ്രസീല്‍, ഇറാഖ്, നേപ്പാള്‍, നൈജീരിയ, പാക്കിസ്ഥാന്, ഫിലിപ്പീന്‍സ്, റഷ്യ, ശ്രീലങ്ക, താന്‍സാനിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ഖത്തര്‍ എയര്വേയ്സില് യാത്ര ചെയ്യുന്നവര്‍ക്കും കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ വേണ്ടെന്ന് ഖത്തര്‍ എയര്‍വേയ്സ് വ്യക്തമാക്കി.