ഖത്തറില്‍ 35 വയസ്സോ അതിന് മുകളിലോ ഉള്ള ഏതൊരാള്‍ക്കും ഇനി കോവിഡ് വാക്സിന് സ്വീകരിക്കാന്‍ യോഗ്യതയുണ്ടാകും. ആരോഗ്യമന്ത്രാലയമാണ് വാക്സിന് ലഭിക്കാനുള്ള പ്രായപരിധി കുറച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഇതുവരെ 40 വയസ്സായിരുന്നു പ്രായപരിധി.
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കോവിഡ് വാക്സീന് എടുക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍. വിട്ടുമാറാത്ത രോഗങ്ങളുള്ള ഗര്‍ഭിണികള്‍ക്ക് കോവിഡ് പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ ഇക്കൂട്ടര്‍ വാക്സീന് എടുക്കുന്നതാണ് ഉചിതമെന്ന് ഹെല്‍ത്തി വുമണ്‍ ലീഡിങ് ടു ഹെല്‍ത്തി പ്രെഗ്നന്‍സി ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജി മേധാവി ഡോ. നജാത് അല്‍ ഖെനിയാബ് പറഞ്ഞു.
ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പഴയ മെഡിക്കല്‍ കമ്മീഷന് ഹെഡ്ക്വാര്‍ട്ടേഴ്സ് കെട്ടിടത്തിലാണ് പുതിയ സ്പെഷ്യലൈസ്ഡ് കോവിഡ് വാക്സിനേഷന് സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. ആദ്യ ഡോസും രണ്ടാമത്തെ ഡോസും ഇവിടെ വെച്ച് തന്നെ നല്കുന്ന രീതിയിലാണ് സെന്ററിന്റെ പ്രവര്‍ത്തനമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ഡോ ഹനാന് മുഹമ്മദ് അല്‍ കുവാരി പറഞ്ഞു.
ഖത്തറില്‍ സ്വകാര്യ ആശുപത്രികളില്‍ യാത്രക്കാര്‍ക്കുള്‍പ്പെടെ പിസിആര്‍ കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള ഫീസ് നിരക്ക് 300 റിയാലായി ഏകീകരിച്ച് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. ഏപ്രില്‍ 8 വ്യാഴം മുതല്‍ ഈ നിരക്ക് നിലവില്‍ വരും.
അല്‍ വാബില്‍ ഏപ്രില്‍ നാലു മുതല്‍ ഭാഗികമായി റോഡ് അടയ്ക്കും. അല്‍ വാബിലെ സനയ ബു ഹസ ഇന്റര്‍സെക്ഷനില്‍ ഹമദ് രാജ്യാന്തര വിമാനത്താവളം, സല്‍വ റോഡ് എന്നിവിടങ്ങളിലേക്കുള്ള റോഡ് മൂന്നാഴ്ചത്തേക്കാണ് ഭാഗികമായി അടയ്ക്കുന്നത്. റോഡ് മാറ്റം സംബന്ധിച്ച് അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കും.
ശനിയാഴ്ച ഉച്ചയ്ക്കു ശേഷം ആരംഭിക്കുന്ന കാറ്റ് ബുധനാഴ്ച വരെ തുടരും. കാറ്റിന്റെ തീവ്രത പൊടിക്കാറ്റിനും ദൂരക്കാഴ്ച 2 കിലോമീറ്ററില്‍ താഴെയെത്താനും ഇടയാക്കും. കനത്ത കാറ്റിനെ തുടര്‍ന്ന് താപനിലയിലും ഗണ്യമായ കുറവുണ്ടാകും. കാറ്റ് മണിക്കൂറില്‍ 15 നും 25 നോട്ടിക്കല്‍ മൈലിനും ഇടയിലും ചില സമയങ്ങളില്‍ 35 നോട്ടിക്കല്‍ മൈലും വേഗത്തില്‍ വീശും.
സ്കൂളുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയവയ്ക്കെല്ലാം ഉത്തരവ് ബാധകമാണ്. ഏപ്രില്‍ 4 ഞായര്‍ മുതല്‍ അനിശ്ചിത കാലത്തേക്കാണ് ഉത്തരവ്. മുഴുവന്‍ സ്ഥാപനങ്ങളിലും നേരിട്ടെത്തിയുള്ള പഠനം ഒഴിവാക്കി പകരം വീടുകളിലിരുന്ന് ഓണ്‍ലൈന്‍ വഴി അധ്യയനം തുടരാനാണ് ഉത്തരവ്.
സാധാരണ രീതിയിലുള്ള വാക്ക് ഇന്‍ ചികിത്സയ്ക്ക് അനുമതിയില്ല. ഓണ്‍ലൈന്‍ വഴിയോ മറ്റ് പുതിയ സാങ്കേതിക സംവിധാനങ്ങള്‍ വഴിയോ സ്വകാര്യ ആശുപത്രികള്‍ക്ക് ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാമെന്നും മന്ത്രിസഭയുടെ ഉത്തരവില്‍ പറയുന്നു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഉത്തരവ് നിലനില്ക്കും.
ഏപ്രില്‍ ഒന്നുമുതല്‍ ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലെ എല്ലാ ആശുപത്രികളിലും ആദ്യത്തെ മൂന്നു മണിക്കൂര്‍ പാര്‍ക്കിങ് സൗജന്യമായിരിക്കും. ആദ്യ മൂന്നു മണിക്കൂറിനുശേഷം രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും അടുത്ത ഒരു മണിക്കൂര്‍ പാര്‍ക്കിങ്ങിന് 15 റിയാലാണ് ഈടാക്കുക. തുടര്‍ന്നുള്ള ഓരോ മണിക്കൂറിലും അഞ്ചു റിയാല്‍ വീതമാണ് ഈടാക്കുക.
ഫെബ്രുവരിയിലാണ് മൊഡേണ അടിയന്തര ഉപയോഗത്തിന് പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്. രാജ്യത്ത് വിതരണത്തിന് അനുമതി ലഭിച്ച രണ്ടാമത്തെ കോവിഡ് വാക്സീന് ആണിത്. ഫൈസര്‍- ബയോടെക്കിനാണ് ആദ്യം അനുമതി ലഭിച്ചത്. രണ്ടു വാക്സീനുകളും കോവിഡിനെതിരെ 95 ശതമാനം ഫലപ്രദമാണ്.