ഒരു മെഗാബൈറ്റ് മൊബൈല്‍ ഡാറ്റക്ക് പുതിയ നിരക്കുകള്‍ പ്രകാരം 1.82 റിയാലാണ് നിശ്ചയിച്ചിരിക്കുന്നത്. 2018 ഏപ്രില്‍ ഒന്ന് മുതലുള്ള നിരക്കിനേക്കാള്‍ 17 ശതമാനം കുറവാണ് പുതിയ ഘട്ടത്തില്‍ നടപ്പിലാക്കിയിരിക്കുന്നത്.
സൈബര്‍ സുരക്ഷയില്‍ വന്‍ മുന്നേറ്റം നടത്തി ഖത്തര്‍. അറബ് മേഖലയില്‍ മൂന്നാം സ്ഥാനമാണ് ഖത്തര്‍ സ്വന്തമാക്കിയത്. ആഗോള തലത്തില്‍ പതിനേഴാം സ്ഥാനവും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഖത്തര്‍ പതിനേഴിലെത്തിയത്.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്ട്ട്സ് ഉള്‍പ്പെടെ 4 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഈ വര്‍ഷം പുതിയ കെട്ടിടങ്ങളിലേക്ക് മാറും. മദീന ഖലീഫയില്‍ നിന്ന് അല്‍ ദുഹൈല്‍ ക്ലബ്ബിനു സമീപത്തെ പുതിയ കെട്ടിടത്തിലേക്കാണു പാസ്പോര്ട്ട്സ് ഓഫിസ് മാറ്റുന്നത്.
മലയാളി വിദ്യാര്‍ത്ഥി ഖത്തറില്‍ മരിച്ചു. ബിര്‍ല സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഇവാന് നോബിള്‍ ജോണ്‍(6) ആണ് ഖത്തറില്‍ നിര്യാതനായത്. മാവേലിക്കര ചെന്നിത്തല ചക്കാലേത്തു വീട്ടില്‍ നോബിള്‍ ജോണ്‍ വര്‍ഗീസ്(ബിന്‍ ലാദന് ഗ്രൂപ് ഓഫ് കമ്പനീസ്, ദോഹ) ഷിനി ഫിലിപ്(നഴ്സ്, എച്ച്എംസി റുമൈല ഹോസ്പിറ്റല്‍) ദമ്പതികളുടെ മകനാണ്.
ഇരുപത് വര്‍ഷമായി നിയമപ്രകാരം ഖത്തറില്‍ തുടരുന്ന പ്രവാസികള്‍ക്കും ഖത്തറില്‍ ജനിച്ച് പത്ത് വയസ്സ് പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കുമാണ് സ്ഥിരതാമസാനുമതി നല്‍കുക. അറബി ഭാഷയിലുള്ള കഴിവ്, കുറ്റകൃത്യങ്ങളില്‍ പങ്കെടുക്കാതിരിക്കല്‍ തുടങ്ങിയവയും കൂടി പരിഗണിച്ചാണ് അനുമതി നല്‍കുക.
ഖത്തറില്‍ അപകടകരമായ വസ്തുക്കള്‍ റോഡ് മാര്‍ഗം കൊണ്ടുപോകുന്നതിന് നിയന്ത്രണം. റോഡ് ഗതാഗത നിയന്ത്രണം സംബന്ധിച്ച 2019ലെ എട്ടാം നമ്പര്‍ നിയമത്തിനും അപകടകരമായ വസ്തുക്കള്‍ റോഡ് മാര്‍ഗം കൊണ്ടുപോകുന്നത് സംബന്ധിച്ച 9ാം നമ്പര്‍ നിയമത്തിനുമാണ് അമീര്‍ അംഗീകാരം നല്‍കിയത്.
ഇന്ത്യ, പാക്കിസ്ഥാന്, ശ്രീലങ്ക, ബംഗ്ലദേശ് എന്നീ രാജ്യങ്ങളില്‍ തുറന്ന ഖത്തര്‍ വീസ സെന്ററു (ക്യുവിസി)കളില്‍ തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കുന്നവര്ക്കു സൗജന്യ സിം കാര്‍ഡ് ലഭിക്കും. ഖത്തറിലേക്കുള്ള യാത്രയിലും ഇവിടെയെത്തി ആദ്യ ദിവസങ്ങളിലും കുടുംബാംഗങ്ങളുമായി വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ 30 റിയാല്‍ കോള്‍ ബാലന്സോടെയാണു സിം നല്‍കുന്നത്.
90ശതമാനത്തിലധികം നിര്‍മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതോടെയാണിത്. ഭൂമിക്കടിയില്‍ ഒരു ചെറു ദോഹ നഗരം രൂപപ്പെടുത്തുന്ന തരത്തിലാണ് പദ്ധതി. 2000 കോടി റിയാല്‍ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ഡൗണ്ടൗണ് വിനോദസഞ്ചാരികള്‍ക്കും വിസ്മയക്കാഴ്ചകള്‍ സമ്മാനിക്കും.
വര്‍ഷാന്ത്യ പരീക്ഷ കഴിഞ്ഞ് 14 ദിവസത്തെ അവധി ആഘോഷിച്ച ശേഷമാണ് സ്കൂളുകള്‍ തുറക്കുന്നത്. 1 മുതല്‍ 8 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് നാളെ ക്ലാസ് തുടങ്ങുന്നത്. 10, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ തീര്‍ന്നപ്പോള്‍ തന്നെ ക്ലാസ് ആരംഭിച്ചിരുന്നു. എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു ദിവസംകൂടി അവധി ഉണ്ട്. മൂന്നിനാണ് എംഇഎസില്‍ ക്ലാസ് തുടങ്ങുന്നത്.
കടലോര നഗരത്തില്‍ മരുഭൂമിയും മണല്‍ക്കൂനകളും കൃത്രിമമായി ഒരുക്കിയിരിക്കുന്നു എന്നതാണ് ക്രസന്റ് പാര്‍ക്കിന്റെ പ്രത്യേകത. വിശാലമായ ഹരിതമൈതാനങ്ങളും ഇസ്ലാമിക ശൈലിയിലുള്ള പൂന്തോട്ടങ്ങളുമാണ് മറ്റാകര്‍ഷണങ്ങള്‍. കൃത്രിമക്കുന്നുകളിലും ഹരിതമൈതാനങ്ങളിലും ബീച്ചിലും കടലിലുമായി കായിക, ജല വിനോദങ്ങള്‍ക്കു സൗകര്യമുണ്ട്.