Currency

തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കുന്നവര്‍ക്കു സൗജന്യ സിം കാര്‍ഡ്

സ്വന്തം ലേഖകന്‍Wednesday, April 3, 2019 12:59 pm

ദോഹ: ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലദേശ് എന്നീ രാജ്യങ്ങളില്‍ തുറന്ന ഖത്തര്‍ വീസ സെന്ററു (ക്യുവിസി)കളില്‍ തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കുന്നവര്‍ക്കു സൗജന്യ സിം കാര്‍ഡ് ലഭിക്കും. ഖത്തറിലേക്കുള്ള യാത്രയിലും ഇവിടെയെത്തി ആദ്യ ദിവസങ്ങളിലും കുടുംബാംഗങ്ങളുമായി വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ 30 റിയാല്‍ കോള്‍ ബാലന്‍സോടെയാണു സിം നല്‍കുന്നത്.

ഇന്ത്യയില്‍ ന്യൂഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് ക്യുവിസികള്‍ തുറന്നത്. കൊച്ചി, ഹൈദരാബാദ്, ലക്നൗ, ചെന്നൈ നഗരങ്ങളില്‍ ഈ മാസം സെന്ററുകള്‍ തുറക്കും. ഇടനിലക്കാരുടെ തട്ടിപ്പു തടയാന്‍ ക്യുവിസികള്‍ സഹായിക്കും. ഓരോ തൊഴിലാളിയുടേയും സിം കാര്‍ഡ് നമ്പര്‍ തൊഴില്‍ കരാറില്‍ ഉള്‍പ്പെടുത്തുമെന്നു ഭരണവികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയ ഉപദേശകന്‍ മുഹമ്മദ് അലി അല്‍ മീര്‍ അറിയിച്ചു. കരാറുകള്‍ മന്ത്രാലയ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതിനാല്‍ ഓരോ തൊഴിലാളിയുടേയും മൊബൈല്‍ നമ്പര്‍ മന്ത്രാലയത്തില്‍ ലഭ്യമാകും.

ദോഹന്മഖത്തറിലേക്കുള്ള റിക്രൂട്മെന്റ് നടപടികളെല്ലാം ക്യുവിസികളില്‍ പൂര്‍ത്തിയാക്കാം. മാതൃഭാഷയില്‍ കരാര്‍ ഒപ്പിടാമെന്ന മെച്ചവുമുണ്ട്. എന്നാല്‍ താമസാനുമതി (ആര്‍പി) ഖത്തറില്‍ എത്തിയശേഷമേ ലഭിക്കൂ. ഖത്തര്‍ ഐഡിയില്‍ തന്നെയാണ് താമസാനുമതിയും രേഖപ്പെടുത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x