അല്‍ ലഖ്ത സ്ട്രീറ്റിന് സമാന്തരമായുള്ള രണ്ടുവരിപ്പാതയാണ് പകരം ഗതാഗതത്തിന് ഉപയോഗിക്കുക. ചെരിഞ്ഞ ജംഗ്ഷനില്‍ നിന്നും അല്‍ ഗറാഫ ഇന്റര്ചെയ്ഞ്ചിലേക്കും തിരിച്ചും വരുന്നവര്‍ പുതിയ സമാന്തര റോഡിലേക്ക് പ്രവേശിച്ചാണ് യാത്ര തുടരേണ്ടത്. മുന്നറിയിപ്പ് ബോര്ഡുകള്ക്കനുസരിച്ച് യാത്ര തുടരണം.
ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനുകളിലൊന്നായ ഖത്തര്‍ എയര്‍വെയ്സ് നിരയിലേക്ക് 250ാമത് വിമാനം എത്തിച്ചേര്‍ന്നു. ഫ്രാന്‍സിലെ തുളൂസില്‍ നിന്നും എയര്‍ബസ് എ 350 900 വിമാനമാണ് കഴിഞ്ഞ ദിവസം ദോഹയിലെത്തിയത്. പ്രവര്‍ത്തനം ആരംഭിച്ച് 22ാം വര്‍ഷത്തിലാണ് മികച്ച നേട്ടവുമായി ഖത്തര്‍ എയര്‍വെയ്സ് മുന്നേറുന്നത്.
റോഡ് യാത്രയില്‍ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും സുരക്ഷ കണക്കിലെടുത്താണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. മുതിര്‍ന്നവരെ പോലെ തന്നെ പിഞ്ചുകുട്ടികള്‍ക്കും കാറില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമനിര്‍മ്മാണത്തിനാണ് ഭരണകൂടം ഒരുങ്ങുന്നത്.
നിരവധി പേര്‍ക്ക് ഇത്തരത്തില്‍ വ്യാജ ഫോണ്‍ കോളുകള്‍ ലഭിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നത്. വ്യാജ നമ്പറുകളില്‍ നിന്നാണ് കോളുകള്‍ ലഭിക്കുന്നതെന്നതിനാല്‍ ഒറ്റയടിക്ക് സംശയവും തോന്നില്ല.
പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ കര്‍വ ടാക്സികള്‍, ബസുകള്‍, ദോഹ മെട്രോ എന്നിവയിലേക്കുള്ള ടിക്കറ്റുകളെല്ലാം സ്മാര്‍ട്ട് ഫോണുകളിലൂടെയും ആപ്പിള്‍ വാച്ചിലൂടെയും എടുക്കാന്‍ കഴിയും. റോഡ് റെയില്‍ സമുദ്ര യാത്രകള്‍ക്കെല്ലാം കൂടി ഏകീകൃത സ്മാര്‍ട്ട് ടിക്കറ്റിങ് സംവിധാനമാണ് നടപ്പാക്കുന്നത്.
അല്‍ ഖോര്‍ അല്‍ തഖീറ മുനിസിപാലിറ്റിയിലാണ് പാര്‍ക്കുള്ളത്. അല്‍ തഖീറ കോര്‍ണിഷില്‍ സൈക്കിള്‍ റൈഡര്‍മാര്‍ക്ക് സമാന്തരമായി ഒരുക്കിയ ഒരു പാതയുള്‍പ്പെടെയുള്ള നടപ്പാതയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. തഖീറ മുന്‍സിപ്പാലിറ്റിയാണ് രണ്ടര മില്യന്‍ റിയാല്‍ ചെലവില്‍ ശര്‍ഖ് ഗാര്‍ഡനും അല്‍ തഖീറ നടപ്പാതയും നിര്‍മിച്ചത്.
വസ്തുക്കളില്‍ ഖത്തരികളല്ലാത്തവര്‍ക്ക് ഉടമസ്ഥാവകാശവും ഉപയോഗവും അനുവദിക്കുന്നത് സംബന്ധിച്ച 2018ലെ 16ാം നമ്പര്‍ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രമേയം തയാറാക്കിയത്. ഖത്തറില്‍ വാണിജ്യസംരംഭങ്ങള്‍ നടത്തുന്ന വിദേശികള്‍ക്കും കമ്പനിയുടമകള്‍ക്കും സന്തോഷം പകരുന്നതാണ് പുതിയ തീരുമാനം.
ഖത്തറിലെ ജനസംഖ്യയുടെ പത്തില്‍ ഒരാള്‍ വൃക്കസംബന്ധമായ അസുഖങ്ങളുള്ളവരാണെന്നാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ നെഫ്രോളജി വിഭാഗം നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഇതില്‍ പ്രവാസികളിലാണ് രോഗം കൂടുതലായി കാണുന്നത്.
2019-20 അധ്യയന വര്‍ഷം മുതല്‍ ഫീസുകള്‍ കുറച്ചതായി യൂണിവേഴ്സിറ്റി ഡീന്‍ ഡോ. ദെബോറ വൈറ്റ് അറിയിച്ചു. ബാച്ചിലര്‍ ഓഫ് നഴ്സിങ് (ബി.എന്‍)റെഗുലര്‍ ട്രാക്ക് പ്രോഗ്രാം, ബാച്ചിലര്‍ ഓഫ് നഴ്സിങ് (ബി.എന്‍)പോസ്റ്റ് ഡിപ്ലോമേ പ്രോഗ്രാം, മാസ്റ്റര്‍ ഓഫ് നഴ്സിങ് എന്നീ കോഴ്സുകളാണ് യൂനിവേഴ്സിറ്റിയില്‍ ഉള്ളത്.
ഇവിടെ നിലവിലുള്ള പാതയ്ക്കു സമാന്തരമായി ഇരു ഭാഗത്തേക്കും ഓരോവരി മാത്രമുള്ള പുതിയ പാത നിര്‍മിച്ചിട്ടുണ്ട്. ഇതിലേയാണു വാഹനങ്ങള്‍ തിരിച്ചുവിടുക. അല്‍ ഖരൈത്യാത്ത് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ പുതിയ പാതയിലൂടെ അല്‍ റുഫാ സ്ട്രീറ്റിലേക്ക് (സെലിബ്രേഷന് റോഡ്) പോകണം.