ഇതു സംബന്ധിച്ച കരട് നിര്‍ദ്ദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. മാതാവ്, പിതാവ്, ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവരെ പരിചരിക്കാനാണ് അവധി. പ്രത്യേക സാഹചര്യത്തില്‍ മറ്റ് ബന്ധുക്കളെ ശുശ്രൂഷിക്കാനും അവധി നല്‍കും. അതേസമയം സ്വദേശികള്‍ക്ക് മാത്രമായിരിക്കും അവധി.
ഡീസല്‍ വിലയില്‍ 5 ദിര്‍ഹത്തിന്റെയും വര്‍ധനവുണ്ടാകും. പ്രീമിയം ഗ്രേഡ് പെട്രോള്‍ ലിറ്ററിന് ഒരു റിയാല്‍ 95 ദിര്‍ഹവും സൂപ്പര്‍ പെട്രോളിനും ഡീസലിനും രണ്ട് ദിര്‍ഹവുമായിരിക്കും പുതുക്കിയ നിരക്ക്.
റമദാനില്‍ രാജ്യത്തെ മന്ത്രാലയങ്ങളുടേയും സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടേയും പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. റമദാനില്‍ രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് അവസാനിക്കുന്ന വിധത്തില്‍ അഞ്ച് മണിക്കൂറാണ് പ്രവര്‍ത്തന സമയം.
മെയ് രണ്ട് മുതല്‍ മൂന്ന് മാസത്തേക്ക് സര്‍വീസ് ഉണ്ടാവില്ലെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് നിലവില്‍ ദോഹയില്‍ നിന്നും കേരളത്തിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. വാണിജ്യപരമായ കാരണങ്ങളാണ് നീക്കത്തിന് പിന്നിലെന്നും അധികൃതര്‍ പറയുന്നു.
ഇന്‍ഡിഗോ ദോഹ- തിരുവനന്തപുരം സര്‍വീസ് മേയ് 2 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു. യാത്രക്കാരെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. വാണിജ്യ കാരണങ്ങളാലാണു സര്‍വീസ് നിര്‍ത്തുന്നതെന്നും ഓഗസ്റ്റിനുശേഷം പുനരാരംഭിക്കുമെന്നും ഓപ്പറേഷന്‍സ് വിഭാഗം മേധാവി സണ്ണി പറഞ്ഞു.
റമദാനുമായി ബന്ധപ്പെട്ട് വിപണിയില്‍ 500ലധികം അവശ്യ ഉല്പന്നങ്ങള്ക്ക് വാണിജ്യ വ്യവസായ മന്ത്രാലയം ഇളവ് പ്രഖ്യാപിച്ചു. രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് മാളുകളുമായി സഹകരിച്ചാണ് ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണകരമായ പദ്ധതി നടപ്പിലാക്കുന്നത്. പ്രാബല്യത്തില്‍ വന്ന പ്രഖ്യാപനം റമദാന് അവസാന ദിവസം വരെ തുടരും.
ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്ന ഓണ്‍ അറൈവല്‍ വിസ ഇളവ് ദീര്‍ഘിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ഖത്തര്‍ ലോകകപ്പ് സിഇഒ നാസര്‍ അല്‍ ഖാതിര്‍ അറിയിച്ചു. ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യയില്‍ നിന്നുള്ള കാണികള്‍ നിര്‍ണ്ണായകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാസ്പോര്‍ട്ട് അപേക്ഷകര്‍ ഈ മാസം 25 മുതല്‍ പുതിയ മാതൃകയിലുള്ള ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ചു നല്‍കണമെന്ന് ഇന്ത്യന്‍ എംബസി. പാസ്പോര്‍ട്ടുകള്‍ക്കു മാത്രമല്ല പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, എമിഗ്രേഷന്‍ ക്ലിയറന്‍സ് എന്നിവയ്ക്കും പഴയ മാതൃകയിലുള്ള അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് എംബസി ട്വിറ്ററില്‍ വ്യക്തമാക്കി.
മിസൈമീര്‍ റോഡില്‍ ഹലൂല്‍ ഇന്റര്‍സെക്ഷനും സല്‍വ റോഡില്‍ ഫാലിഹ് ബിന്‍ നാസര്‍ ഇന്റര്‍ സെക്ഷനും മുകളിലായാണ് തൂക്കുപാലം നിര്‍മിക്കുന്നത്. പൊതുമരാമത്ത് വകുപ്പായ അഷ്ഗാലിനാണ് നിര്‍മാണ ചുമതല. 2021 ഏപ്രിലോടെ നിര്‍മാണം പൂര്‍ത്തിയാകും.
ദോഹയില്‍ നിന്ന് അല്‍ഖോറിലേക്കുള്ള യാത്ര ഏറെ എളുപ്പമാകും. 20 മിനുട്ടിനുള്ളില്‍ അല്‍ഖോറില്‍ എത്താനാകും. പ്രധാന ട്രക്ക് പാതയും മൂന്ന് പ്രധാന ഇന്റര്‍ചേഞ്ചുകളും ഉള്‍പ്പെട്ടതാണ് റോഡ്. ദോഹയെയും അല്‍ഖോറിനെയും ബന്ധിപ്പിക്കുന്ന റോഡ് തീരുമാനിച്ചതില്‍ നിന്നും ഒരു വര്‍ഷം മുമ്പേയാണ് പണി പൂര്‍ത്തിയാക്കിയത്.