നിരത്തുകളില്‍ മാലിന്യം നിക്ഷേപിക്കല്‍, നിരത്തുകളില്‍ തുപ്പല്, നിര്‍മാണ മേഖലയിലെ മാലിന്യ നിക്ഷേപം. അഴുക്കു ചാലുകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ എന്നിവയാണ് അധികൃതര്‍ ഈ കാലയളവില്‍ പിടികൂടിയത്.
സ്ഥിരതാമസാനുമതി നിയമം (2018ലെ 10-ാം നമ്പര്‍ നിയമം) നടപ്പാകുന്നതോടെ ഖത്തറിലെ ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും ലഭിക്കുക പുത്തന്‍ കുതിപ്പ്. നിയമം നടപ്പാക്കുന്നതു സംബന്ധിച്ച ചട്ടങ്ങള്‍ക്കു കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്കി.
ഖത്തര്‍ എയര്‍വേയ്സിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ തൊഴിലവസര വാഗ്ദാനങ്ങളില്‍ ജാഗ്രത പാലിക്കാന്‍ കമ്പനി അധികൃതരുടെ മുന്നറിയിപ്പ്. ഖത്തര്‍ എയര്‍വേയ്സ് വെബ്സൈറ്റിന് സമാനമായ സൈറ്റുകളില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിക്കാനായി വ്യാജ തൊഴില്‍ വാഗ്ദാനം നല്കപ്പെടുന്ന പ്രവണത അധികൃതരുടെ ശ്രദ്ധയില്‍ പതിഞ്ഞിട്ടുണ്ട്.
വരുന്ന ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ വിഭാഗം(ക്യുഎംഡി). അന്തരീക്ഷത്തില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദമാണ് മഴയ്ക്കു കാരണമാകുന്നത്. കാര്‍മേഘങ്ങളുടെ തോതനുസരിച്ച് ഓരോ സ്ഥലത്തും മഴയുടെ അളവ് വ്യത്യാസപ്പെട്ടിരിക്കുമെന്നും ക്യുഎംഡി അറിയിച്ചു.
സല്‍വ റോഡില്‍ റവ്ദ റാഷിദ് ഇന്റര്‍ചേഞ്ചിനും (എക്സിറ്റ് 29) മിസൈദ് ഇന്റര്‍ചേഞ്ചിനും (എക്സിറ്റ് 24) ഇടയില്‍ 2.2 കിമീ ദൂരത്തില്‍ ഇന്ന് മുതല്‍ 25 വരെ ഗതാഗതം താല്‍ക്കാലികമായി തടയും. റോഡിനു കുറുകെ സ്ഥലനാമ കമാനങ്ങള്‍ സ്ഥാപിക്കുന്നതിനാലാണ് നിയന്ത്രണം.
ശൈത്യകാലമായതോടെ ജലദോഷം, വൈറല്‍ പനി, ശ്വാസനാള അണുബാധകള്‍ എന്നിവയ്ക്കു ചികില്‍സ തേടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. പ്രമേഹം, ഹൃദ്രോഗം, ആസ്മ എന്നിവയുള്ളവരില്‍ പനി ഏറെ സങ്കീര്‍ണമാകാം എന്നതിനാലാണു മുന്നറിയിപ്പ്.
തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ഖത്തര്‍ നടപ്പാക്കുന്ന നടപടികളെ പ്രശംസിച്ച് ആഗോള തൊഴിലാളി സംഘടന. ഈ രംഗത്ത് ഖത്തറിന്റെ നടപടികള്‍ ആഗോളതലത്തില്‍ തന്നെ മികച്ചതാണെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്ഗനൈസേഷന് പ്രോജക്ട് ഓഫീസ് മേധാവി പറഞ്ഞു.
ഖത്തറില്‍ പുകയില ഉല്‍പ്പന്നങ്ങള്‍, സോഫ്റ്റ് ഡ്രിങ്ക് എന്നിവയുടെ നികുതി വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നു. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. യുവാക്കളെ പുകയില ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതിന് വേണ്ടി കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി.
ഖത്തറില്‍ നിന്ന് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കുമുള്ള ഡയറക്ട് സര്‍വ്വീസുകള്‍ ജെറ്റ് എയര്‍വേയ്സ് നിര്‍ത്തലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പകരം മുംബൈയിലേക്കും ഡല്‍ഹിയിലേക്കുമുള്ള സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.
വിദേശ തൊഴിലാളികള്‍ക്ക് രാജ്യം വിടാന്‍ എക്സിറ്റ് വിസ റദ്ദാക്കിയ നടപടി ഗുണകരമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍വേ റിപ്പോര്‍ട്ട്. സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും തീരുമാനത്തെ സ്വാഗതം ചെയ്തു.