അല്‍ ഖോര്‍ നഗരസഭാ പരിധിയില്‍ തൊഴിലാളികള്‍ക്കു കുടുംബസമേതം താമസിക്കാന്‍ നൂറിലേറെ ഫ്ലാറ്റുകളും വില്ലകളും നിര്‍മിക്കുന്നു. ഫ്ലാറ്റുകളും വില്ലകളും ഗാര്‍ഹികോപകരണങ്ങള്‍ ഉള്‍പ്പെടെയാകും തൊഴിലാളികള്‍ക്കു കൈമാറുക.
അറബിക് ഭാഷാ പ്രാവീണ്യം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിശോധിച്ചായിരിക്കും സ്ഥിര താമസത്തിനുള്ള അനുമതി നല്‍കുന്നത്. എന്നാല്‍ ഭാഷയില്‍ മികച്ച പ്രാവീണ്യം വേണമെന്ന് നിര്‍ബന്ധമുണ്ടാകില്ല. ഒരു വര്‍ഷം പരമാവധി 100 പേര്‍ക്ക് മാത്രമേ പി.ആര്.പി നല്‍കുകയുള്ളൂ.
ദോഹ രാജ്യാന്തര പുസ്തകമേള 29 മുതല്‍. ഡിസംബര്‍ എട്ടു വരെ ദോഹ എക്സിബിഷന് ആന്‍ഡ് കണ്വന്ഷന് സെന്ററിലാണ് പുസ്തകമേള നടക്കുന്നത്. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ സാംസ്കാരിക, കായിക മന്ത്രാലയമാണ് മേള സംഘടിപ്പിക്കുന്നത്.
ഖത്തറിലേക്കുള്ള ഓണ്‍അറൈവല്‍ വിസയില്‍ ഇന്ത്യക്കാര്‍ക്കേര്‍പ്പെടുത്തിയ നിബന്ധനയില്‍ ഇളവ്. പുതിയ ഉത്തരവ് പ്രകാരം യാത്രക്കാരന് ഡെബിറ്റ് കാര്‍ഡ് ഉണ്ടായാലും മതി. ക്രെഡിറ്റ് കാര്‍ഡ് നിര്‍ബന്ധമാക്കിയുള്ള ഉത്തരവിലാണ് ഇളവ്. എന്നാല്‍ മറ്റ് നിബന്ധനകളില്‍ മാറ്റമില്ല.
രാജ്യത്ത് സ്ഥിര താമസാനുമതി അപേക്ഷകള്‍ സ്വീകരിക്കാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുതിയ സംവിധാനം ആരംഭിച്ചു. MoI വെബ്സൈറ്റിലൂടെയും മെട്രാഷ് -2 ആപ്ലിക്കേഷനിലൂടെയും അപേക്ഷകള്‍ സ്വീകരിക്കാനുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ആഭ്യന്തര മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ പഠനസമയത്തിനിടയില് ആവശ്യത്തിനു വെള്ളം കുടിക്കുന്നു എന്നുറപ്പാക്കാന്‍ സ്കൂളുകളില്‍ പുതിയൊരു പദ്ധതിയുമായി ഖത്തര്‍. ഇതിനായി വാട്ടര്‍ ബെല്‍ സംവിധാനമാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. അധ്യാപകര്‍ ക്ലാസിലുള്ള സമയത്താണ് ജലമണി മുഴങ്ങുക.
ശക്തമായ മഴയിലും രാജ്യത്തെ ഗതാഗത സംവിധാനങ്ങള്‍ വളരെ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ശക്തമായ പോലീസ് നിരീക്ഷണ സംവിധാനങ്ങള്‍ ഇരുപത്തിനാലു മണിക്കൂറും രാജ്യത്തിന്റെ പല ഇടങ്ങളിലും പ്രവര്‍ത്തിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു.
അജ്യാല്‍ ചലച്ചിത്രോല്‍സവത്തിന് കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ 28 ന് തുടക്കമാവും. 36 രാജ്യങ്ങളില്‍ നിന്നായി 81 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ 14 എണ്ണം ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഡിഎഫ്ഐ) സാമ്പത്തിക സഹായത്തോടു കൂടിയുള്ള ചിത്രങ്ങളാണ്. ഡിസംബര്‍ മൂന്നു വരെയാണ് അജ്യാല്‍ ചലച്ചിത്രോല്‍സവം.
ജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഖത്തറില്‍ ദേശീയ മാനസികാരോഗ്യ വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി. പൊതുജന ആരോഗ്യമന്ത്രാലയമാണ് വെബ്സൈറ്റിന് രൂപം നല്‍കിയിരിക്കുന്നത്.
ഖത്തറില്‍ ഇന്ന് വൈകിട്ട് വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നല്കി. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം.