ആസ്പയര് സോണ്‍ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന രാജ്യാന്തര പട്ടം പറത്തല്‍ ഉല്‍സവം മാര്‍ച്ച് ആറുമുതല്‍ ഒന്പതുവരെ നടക്കും. ആസ്പയര് പാര്‍ക്കിലാണ് പട്ടം പറത്തല്‍ നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പട്ടം പറത്തല്‍ വിദഗ്ധര്‍ ഉല്‍സവത്തില്‍ പങ്കെടുക്കാനെത്തും.
കാമ്പയിന് ജനുവരി ഒന്നിനാണ് ആരംഭിച്ചതെന്ന് പൊതു ശുചീകരണ വകുപ്പ് ഡയറക്ടര്‍ സഫര്‍ അല്‍ ശാഫി പറഞ്ഞു. ഒന്നാം ഘട്ടത്തില്‍ അബു സലൂഫ് മുതല്‍ അല്‍ അരീഷ് വരെയാണ് മാലിന്യം നീക്കം ചെയ്തത്. 30 ടണ്‍ മാലിന്യങ്ങളാണ് ഇവിടെ നിന്നും നീക്കം ചെയ്തത്.
ഖലീഫ സ്ട്രീറ്റില്‍ ഫെബ്രുവരി 20 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഖലീഫ സ്ട്രീറ്റില്‍ പോസ്റ്റ് ഇന്റര്‍സെക്ഷനും (അല്‍ മഹാ ഇന്റര്സെക്ഷന്) ടിവി ഇന്റര്‍സെക്ഷനും ഇടയില്‍ ഇരു വശങ്ങളിലേക്കും ഓരോ വരി പാതകളാണ് അഷ്ഗാല്‍ അടയ്ക്കുന്നത്.
എയര്‍ബസ് എ350- 1000 ശ്രേണിയിലെ ആദ്യ വിമാനം ഫെബ്രുവരിയില്‍ ലഭ്യമാക്കുമെന്നു ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍. 37 എയര്‍ബസ് എ350- 1000 വിമാനങ്ങള്‍ക്കാണ് ഖത്തര്‍ എയര്‍വേയ്സ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. അതേസമയം ബിസിനസ് ക്ലാസിലെ സീറ്റുകളുടെ ക്രമീകരണം സങ്കീര്ണമായതാണു വിമാനം വൈകാന്‍ കാരണമായത്.
പൊതു, സ്വകാര്യ ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് കര്‍ശനമായി വിലക്കുകയും പൊതുസ്ഥലങ്ങളിലേക്ക് അരുമകളായ മൃഗങ്ങളെയും പക്ഷികളെയും കൊണ്ടുപോകുന്നതിനും വിലക്കേര്‍പ്പെടുത്തുന്ന പുതിയ നിയമം വരുന്നു. 1974ലെ എട്ടാം നമ്പര്‍ നിയമം പരിഷ്കരിച്ചാണ് പുതിയ ശുചിത്വ നിയമത്തിന് രൂപം നല്‍കിയത്.
കത്താറ സാംസ്കാരിക ഗ്രാമത്തില്‍ ശൈത്യകാല ഉല്‍സവം ആരംഭിച്ചു. ശൈത്യകാല ഉല്‍സവം തിങ്കളാഴ്ച വരെ തുടരും. ഉല്‍സവത്തില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്. സന്ദര്‍ശകര്‍ക്കായി വൈവിധ്യമാര്‍ന്ന ഒട്ടേറെ വിനോദ പരിപാടികളാണ് സജ്ജമാക്കിയിട്ടുള്ളത്.
ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ എമര്‍ജന്‍സി വിഭാഗത്തിന്റെ പുതിയ കെട്ടിടം ഈ വര്‍ഷം അവസാനത്തോടെ തുറക്കും. നിലവിലുള്ള കെട്ടിടത്തിന്റെ മൂന്നു മടങ്ങ് വലുതാണു പുതിയ കെട്ടിടം. നാലു നിലകളിലായാണ് എമര്‍ജന്‍സി വിഭാഗം പ്രവര്‍ത്തിക്കുക.
മിസൈമീര്‍ റൗണ്ട്എബൗട്ടി (മെഡിക്കല്‍ കമ്മീഷന് റൗണ്ട്എബൗട്ട്)ലെ അല്‍ ഒബൈദലി മേല്‍പാലം പൊളിച്ചു മാറ്റുന്നു. മേഖലയിലെ ഗതാഗതം സുഗഗമാക്കുന്നതിനായുള്ള മിസൈമീര്‍ ബഹുതല ഇന്റര്‍സെക്ഷന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായാണ് പാലം പൊളിച്ചു മാറ്റുന്നത്.
ഖത്തര്‍ ആസ്ഥാനമായ ക്യൂബ്സ് ഇന്റര്‍നാഷണല്‍ ലോജിസ്റ്റിക്സിന്റെ ഓഫീസ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
2018-22 കാലയളവിലേക്കുള്ള ദേശീയ ഗതാഗത സുരക്ഷാ പദ്ധതിയുടെ രണ്ടാം ഘട്ടം ഇന്ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയാണ് ഉദ്ഘാടനം ചെയ്യുന്നത്. റോഡ് സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതില്‍ മേഖലാ തലത്തില്‍ ഖത്തര്‍ മുന്നിലാണ്.