ശൈത്യകാല ഉത്സവത്തിനു വ്യാഴാഴ്ച കത്താറയില്‍ തുടക്കമാകും. അഞ്ചുദിവസം നീളുന്ന ശൈത്യകാലോത്സവം തുടര്‍ച്ചയായി അഞ്ചാംതവണയാണു കത്താറയില്‍ സംഘടിപ്പിക്കുന്നത്. ഉല്‍സവം 22നു സമാപിക്കും.
കഴിഞ്ഞ ദിവസങ്ങളിലായി 15 ഡിഗ്രി സെല്‍ഷ്യസാണ് രാജ്യത്തുടനീളം അനുഭവപ്പെട്ട കാലാവസ്ഥ. വരും ദിവസങ്ങളില്‍ പ്രത്യേകിച്ച് രാത്രികളില്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അപകീര്‍ത്തിപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, വൈറസ് പടര്ത്തല്, ക്രഡിറ്റ് കാര്‍ഡുകളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തല്‍, മറ്റ് ഇലക്ട്രോണിക് തട്ടിപ്പുകള്‍ എന്നിവ കരുതിയിരിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ഭക്ഷണസാധനങ്ങള്‍ പൂര്‍ണ സുരക്ഷിതമെന്നുറപ്പാക്കാന് തുടക്കമിട്ട സാഹിബ് പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് അല്‍ റയ്യാന്‍ നഗരസഭയില്‍ പരീക്ഷിച്ച പദ്ധതി വിജയകരമെന്നു കണ്ടതിനെ തുടര്‍ന്ന് രാജ്യമെമ്പാടും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് നഗരസഭ പരിസ്ഥിതി മന്ത്രാലയം.
സൈബര്‍ കുറ്റവാളികളുടെ കുരുക്കില്‍ വീഴാതെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച് ആഭ്യന്തര മന്ത്രാലയം. സൈബര്‍ കുറ്റവാളികള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ ഐഡികളും മറ്റും ഉണ്ടാക്കി അതിലൂടെ വ്യക്തികളുമായി പരിചയപ്പെട്ട് ചതിയിലൂടെ പണം തട്ടുന്നത് വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.
ലോകത്തിലെ ഏറ്റവും മികച്ച പുതിയ കെട്ടിടങ്ങളുടെ പട്ടികയില്‍ മിഷെരിബ് ഡൗണ്ടൗണ് ദോഹയിലെ മിഷെരിബ് മ്യൂസിയവും. റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്ട്സിന്റെ (റിബ) തയാറാക്കിയ മികച്ച പുതിയ കെട്ടിടങ്ങളുടെ പട്ടികയിലാണ് മിഷെരിബ് മ്യൂസിയം സ്ഥാനംപിടിച്ചത്.
ജീവിതച്ചെലവുകള്‍ ഉയരുമ്പോഴും പ്രവാസികള്‍ക്ക് ആശ്വാസമായി വീട്ടുവാടക ഇനിയും കുറയുമെന്ന് സൂചന. ഒരു ശരാശരി പ്രവാസി മലയാളി കുടുംബത്തിന് 2016 ആദ്യം ആകെ വരുമാനത്തിന്റെ 50% വീട്ടുവാടകയ്ക്കായി മാറ്റിവയ്ക്കേണ്ടി വന്നിരുന്നെങ്കില്‍ 2017 അവസാനപാദമായപ്പോഴേക്കും വാടക 35% ആയി കുറഞ്ഞിരുന്നു.
നോര്‍ത്ത് റോഡില്‍ അല്‍ മസ്റൂവ ഇന്റര്‍ചെയ്ഞ്ചിന്റെ അടിയിലായി അഷ്ഗാല്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. ആറു മാസത്തേക്കാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ന്യൂ ഓര്‍ബിറ്റല്‍ ബൈവേ, ട്രക്ക് റൂട്ട് പദ്ധതിയിലെ ബഹുതല ഇന്റര്‍ചെയ്ഞ്ചിന്റെ നിര്‍മാണത്തിനുവേണ്ടിയാണ് നിയന്ത്രണം.
ഡിസംബറില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി മുഖേന അനുവദിച്ചത് 2996 പാസ്പോര്ട്ടുകള്. ഡിസംബറില്‍ 977 വീസ അനുവദിച്ചപ്പോള്‍ 1317 പാസ്പോര്‍ട്ട് അനുബന്ധ സേവനങ്ങളും നല്കി. ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുകള്‍ 40 എണ്ണം അനുവദിച്ചു.
ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ക്യാമറകളുടെ വന്‍ ശേഖരവും ഫ്ലാഷ് ലൈറ്റുകള്‍, എമര്‍ജെന്‍സികള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ ലഭ്യമാണ്. ഐ.ടി വിഭാഗത്തില്‍ ലാപ്ടോപ്പ്, ഇയര്‍ഫോണ്‍, കംപ്യുട്ടര്‍ ആക്സസറീസ് തുടങ്ങിയ ഉത്പന്നങ്ങളും ഉണ്ട്.