
ദോഹ: പൊതു, സ്വകാര്യ ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് കര്‍ശനമായി വിലക്കുകയും പൊതുസ്ഥലങ്ങളിലേക്ക് അരുമകളായ മൃഗങ്ങളെയും പക്ഷികളെയും കൊണ്ടുപോകുന്നതിനും വിലക്കേര്‍പ്പെടുത്തുന്ന പുതിയ നിയമം വരുന്നു. 1974ലെ എട്ടാം നമ്പര്‍ നിയമം പരിഷ്‌കരിച്ചാണ് പുതിയ ശുചിത്വ നിയമത്തിന് രൂപം നല്‍കിയത്. പരിഷ്‌കരിച്ച നിയമം ഫെബ്രുവരി മുതല്‍ നടപ്പിലാകും.
പാതകള്‍, പാതയോരങ്ങള്‍, നഗരചത്വരങ്ങള്‍, പാര്‍ക്കുകള്‍, പൂന്തോട്ടങ്ങള്‍, ബീച്ചുകള്‍, കെട്ടിടങ്ങളുടെ മട്ടുപ്പാവുകള്‍, ഇടനാഴികള്‍, കാര്‍ പാര്‍ക്കിങ്ങുകള്‍ തുടങ്ങി പൊതു, സ്വകാര്യ ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് കര്‍ശനമായി വിലക്കുന്നതാണ് പുതിയ നിയമം. പൊതുസ്ഥലങ്ങളിലേക്ക് അരുമകളായ മൃഗങ്ങളെയും പക്ഷികളെയും കൊണ്ടുപോകുന്നതും പുതിയ നിയമം വിലക്ക് ഏറപ്പെടുത്തുന്നു. നിയമം പ്രാബല്യത്തിലാകുന്നതോടെ മൃഗങ്ങളെയും പക്ഷികളെയും വളര്‍ത്താന്‍ ലൈസന്‍സ് എടുക്കേണ്ടിവരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.