Currency

ഹമദ് ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗം പുതിയ കെട്ടിടം ഈ വര്‍ഷാവസാനത്തോടെ തുറക്കും

സ്വന്തം ലേഖകന്‍Friday, January 19, 2018 7:42 am

 

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ എമര്‍ജന്‍സി വിഭാഗത്തിന്റെ പുതിയ കെട്ടിടം ഈ വര്‍ഷം അവസാനത്തോടെ തുറക്കും. നിലവിലുള്ള കെട്ടിടത്തിന്റെ മൂന്നു മടങ്ങ് വലുതാണു പുതിയ കെട്ടിടം. നാലു നിലകളിലായാണ് എമര്‍ജന്‍സി വിഭാഗം പ്രവര്‍ത്തിക്കുക.

താഴത്തെ നില താരതമ്യേന ചെറിയ കേസുകള്‍ക്കു വേണ്ടിയുള്ളതും ആംബുലന്‍സ് മുഖേനയുള്ള അത്യാഹിത കേസുകള്‍ രണ്ടാം നിലയിലുമാണു പരിശോധിക്കുക. പുതിയ കെട്ടിടത്തിലേക്ക് ആംബുലന്‍സുകള്‍ക്കു പ്രവേശിക്കാന്‍ വേണ്ടി മാത്രം പ്രത്യേക വഴിയുണ്ട്. അപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തര ചികില്‍സ ലഭ്യമാക്കാനുള്ള എല്ലാ ആധുനിക സംവിധാനങ്ങളും ഇവിടെയുണ്ടാകും.

ഹമദ് ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററുമായി എമര്‍ജന്‍സി കെട്ടിടത്തെ നേരിട്ടു ബന്ധിപ്പിച്ചിട്ടുണ്ട്. 30,000 ചതുരശ്രമീറ്ററിലായി 227 മുറികളാണുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x