സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്ന സാഹചര്യം തടയാന്‍ കുറ്റമറ്റ സംവിധാനങ്ങളാണ് ഷാര്‍ജ പൊലിസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹാക്ക് ചെയ്യപ്പെട്ടാല്‍ ഇക്കാര്യം വെബ്സൈറ്റ് വഴി ഷാര്‍ജ പോലീസില്‍ പരാതിപ്പെടാനുള്ള സൗകര്യവും ഉണ്ട്. വാട്സാപ്പിനു പുറമെ ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക്ക്, സ്നാപ്ചാറ്റ് അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടുന്നുണ്ട്.
ഷാര്‍ജയില്‍ മരുഭൂമിയിലെ ഡ്രൈവിംഗിനിടെ വാഹനം മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി ഷബാബ്, തേഞ്ഞിപ്പാലം സ്വദേശി നസീം എന്നിവരാണ് മരിച്ചത്. മദാമിനടുത്ത് വച്ചായിരുന്നു അപകടം.
സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ നാലാം ഘട്ടമായാണ് പുതിയ നീക്കം. ഈ തസ്തികകള്‍ സ്വദേശികളുടെ പരിധിയിലാകുന്നതോടെ പ്രതിവര്‍ഷം 5 കോടി ദിര്‍ഹം ലഭിക്കുമെന്നാണ് കണക്ക്. നിശ്ചിത തൊഴിലുകളില്‍ 85 എണ്ണം പുരുഷന്മാര്ക്കും 77 തസ്തികകള്‍ വനിതകള്‍ക്കുമായിരിക്കും.
യു.എ.ഇയില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് ഇന്ത്യന്‍ നഴ്സുമാരുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. കുറഞ്ഞ യോഗ്യത ബി.എസ്.സി നഴ്സിങായി നിശ്ചയിച്ചതും, ഉപരിപഠനത്തിനായി ഡിപ്ലോമക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതും മൂലം നിരവധി നഴ്സുമാര്‍ക്ക് ജോലി നഷ്ടപ്പെട്ട വിവരം കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഫ്രണ്ട്സ് ഓഫ് കാന്‍സര്‍ പേഷ്യന്റ്സ് ദുബായിലും ഷാര്‍ജയിലും സൗജന്യ സ്തനാര്‍ബുദ പരിശോധന നടത്തും. ഷാര്‍ജ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘പിങ്ക് കാരവ’നാണു വിദഗ്ധരുമായി കൂടിക്കാഴ്ചയ്ക്കും പരിശോധനകള്‍ക്കും സൗകര്യമൊരുക്കുന്നത് ഷാര്‍ജ ലേഡീസ് ക്ലബ്ലില്‍ ഇന്ന് പത്തു മുതല്‍ രാത്രി പത്തു വരെ പരിശോധനയുണ്ടാകും.
‘തുറന്ന പുസ്തകങ്ങള്‍, തുറന്ന മനസുകള്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന മേളയില്‍ വിവിധ ലോക ഭാഷകളിലെ ലക്ഷക്കണക്കിന് പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമുണ്ടായിരിക്കും. മലയാളത്തില്‍ നിന്നടക്കം ലോകത്തെ പ്രമുഖ എഴുത്തുകാരും ചിന്തകരും കലാകാരന്മാരും സിനിമാ താരങ്ങളും പ്രസാധകരും ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ പങ്കെടുക്കും. 11 ദിവസം നീണ്ടുനില്‍ക്കുന്നതാണ് മേള.
എമിറേറ്റിലെ 70% തൊഴിലാളികളും സജയിലാണു താമസിക്കുന്നത്. ജോലി കഴിഞ്ഞാല്‍ ഒത്തൊരുമിക്കാനും വിനോദങ്ങളില്‍ ഏര്‍പ്പെടാനും പാര്‍ക്ക് സഹായകമാകും. 15,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള സജ ലേബര്‍ പാര്‍ക്കില്‍ 2 ക്രിക്കറ്റ് സ്റ്റേഡിയങ്ങളുണ്ടാകും. മറ്റു വിനോദങ്ങള്‍ക്കായി 2 മൈതാനങ്ങള്‍ വേറെയും. കാല് നടക്കാര്‍ക്കായി പ്രത്യേക പാതയൊരുക്കും. കച്ചവട സ്ഥാപനങ്ങളുമുണ്ടാകും.
അല്‍താവൂനിലെ എക്സ്പോസന്റെറിലാണ് പുസ്തകോത്സവം നടക്കുക. തുറന്ന പുസ്തകം, തുറന്ന ചിന്തകള്‍ (‘ഓപ്പണ്‍ ബുക്സ് ഓപ്പണ്‍ മൈന്‍ഡ്സ്’) എന്ന പ്രമേയത്തില്‍ നവംബര്‍ ഒന്‍പത് വരെ നീളുന്ന മേളയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് എഴുത്തുകാരും പ്രസാധകരും കലാകാരന്മാരും ചിന്തകരും ഗവേഷകരും പങ്കെടുക്കും.
സ്വദേശികള്‍ക്ക് മെച്ചപ്പെട്ട ശമ്പളം ലഭ്യമാക്കാന്‍ പുതിയ പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുകയാണ്. ഇതനുസരിച്ച് സ്വദേശികള്‍ക്കുള്ള ശമ്പളം കമ്പനികള്‍ സര്‍ക്കാറില്‍ നിക്ഷേപിക്കണം. സ്വദേശി ജീവനക്കാര്‍ക്ക് സര്‍ക്കാറായിരിക്കും ശമ്പളം വിതരണം ചെയ്യുന്നത്.
പ്രത്യേക പരിചരണം ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്കായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കീഴില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. രക്ഷിതാക്കളുടെയും ഇന്ത്യന്‍ അസോസിയേഷന്റെയും ഏറെ കാലത്തെ സ്വപ്നം കൂടിയാണ് ‘പുഞ്ചിരി’ എന്നര്‍ഥം വരുന്ന ‘ഇബ്തിസാമ’ സ്കൂള്‍. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തെ വില്ലയാണ് അല്‍ ഇബ്ത്തിസാമ സ്കൂളായി മാറിയിരിക്കുന്നത്. ഓരോ ക്ലാസ് മുറിയും കുട്ടികളെ ആകര്‍ഷിക്കും വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.