
ഷാര്‍ജ: ഫ്രണ്ട്‌സ് ഓഫ് കാന്‍സര്‍ പേഷ്യന്റ്‌സ് ദുബായിലും ഷാര്‍ജയിലും സൗജന്യ സ്തനാര്‍ബുദ പരിശോധന നടത്തും. ഷാര്‍ജ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘പിങ്ക് കാരവ’നാണു വിദഗ്ധരുമായി കൂടിക്കാഴ്ചയ്ക്കും പരിശോധനകള്‍ക്കും സൗകര്യമൊരുക്കുന്നത് ഷാര്‍ജ ലേഡീസ് ക്ലബ്ലില്‍ ഇന്ന് പത്തു മുതല്‍ രാത്രി പത്തു വരെ പരിശോധനയുണ്ടാകും.
ദുബായ് ജുമൈറ ലാമേര്‍ ബീച്ചില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 9 വരെ പിങ്ക് കാരവനുകളില്‍ പരിശോധന നടത്തും. ദുബായ് കയ്റ്റ് ബീച്ചില്‍ 28 ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി എട്ടുവരെ സേവനം ലഭിക്കും. ദുബായ് അമേരിക്കന്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് എമിറേറ്റിലെ പ്രതിരോധ പരിപാടികള്‍.
ഷാര്‍ജ ഭരണാധികാരിയുടെയും കുടുംബത്തിന്റെയും നേതൃത്വത്തില്‍ ദേശീയ അര്‍ബുദ പ്രതിരോധ പരിപാടികള്‍ക്കായി 2011 ലാണ് ‘പിങ്ക് കാരവ’ന്‍ ആരംഭിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.