രാജ്യാന്തര ഫൊട്ടോഗ്രഫി മേള (എക്സ്പോഷര്‍) 19 മുതല്‍ 22 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നു 357 ഫൊട്ടോഗ്രഫര്‍മാര്‍ പങ്കെടുക്കും. സെമിനാറുകള്‍, ശില്പശാലകള്, മത്സരങ്ങള്‍ എന്നിവയും ഇതോടനുബന്ധിച്ചിട്ടുണ്ട്. സാഹസികം, വൈകാരികം, കല, ജീവിതം എന്നീ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണു മേള.