
ഷാര്‍ജ: പ്രത്യേക പരിചരണം ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്കായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കീഴില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. രക്ഷിതാക്കളുടെയും ഇന്ത്യന്‍ അസോസിയേഷന്റെയും ഏറെ കാലത്തെ സ്വപ്നം കൂടിയാണ് ‘പുഞ്ചിരി’ എന്നര്‍ഥം വരുന്ന ‘ഇബ്തിസാമ’ സ്കൂള്‍. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തെ വില്ലയാണ് അല്‍ ഇബ്ത്തിസാമ സ്കൂളായി മാറിയിരിക്കുന്നത്. ഓരോ ക്ലാസ് മുറിയും കുട്ടികളെ ആകര്‍ഷിക്കും വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.
അധ്യാപകരുമായി കുട്ടികള്‍ വളരെ വേഗത്തില്‍ ഇണങ്ങുന്ന കാഴ്ച്ചകള്‍ക്കും ഉദ്ഘാടന ദിവസം സാക്ഷ്യം വഹിച്ചു. ക്ലാസ് മുറികളിലെ സൗകര്യങ്ങളെല്ലാം തൃപ്തികരമാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. വര്‍ണ പൊലിമയോടെയായിരുന്നു വിദ്യാലയത്തിന്റെ ഉദ്ഘാടന ചടങ്ങ്.
ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ രക്ഷാധികാരി അഹമദ് മുഹമ്മദ് ഹമദ് അല്‍ മിദ്ഫ, ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഡെവലപ്മെന്റ് അതോറിറ്റി ചെയര്മാന് സാലെം യൂസഫ് അല്‍ ഖസീര്‍, എല്‍.എസ്.ഡി.എ മാനേജര്‍ അഹമദ് സുവൈദി, ഷാര്‍ജ എമിറേറ്റ്സ് റെഡ്ക്രസന്റ് മാനേജര്‍ അബ്ദുല്ല അലി അല്‍ മുഹൈരി, റെഡ് ക്രസന്റ് പ്രതിനിധി തക്രീറ, റെഡ് ക്രസന്റ് വളന്റിയര്‍ സംഘം പ്രതിനിധി നാദിയ ഉള്‍പ്പെടെ നിരവധി അറബ് പ്രമുഖര്‍ സംബന്ധിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.