മികച്ച വിദ്യാര്‍ഥിക്കുള്ള ഷാര്‍ജ എക്സലന്‍സ് അവാര്‍ഡ് മലയാളി വിദ്യാര്‍ഥിക്ക്. ഷാര്‍ജ ഡല്‍ഹി പ്രൈവറ്റ് സ്കൂളിലെ ഗ്രേഡ് ഏഴ് വിദ്യാര്‍ഥിയായ മുഹമ്മദ് സിഷാന് റിയാദിനാണ് അവാര്‍ഡ്. ഷാര്‍ജ കിരീടാവകാശി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുരസ്കാരം സമ്മാനിച്ചു.
പ്രഥമ ഇമാറാത്തി പുസ്തകോത്സവത്തിന് ഷാര്‍ജയില്‍ തുടക്കം. ശൈഖ് മുഹമ്മദ് ബിന്‍ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഷാര്‍ജ ബുക്ക് അതോറിറ്റി ആസ്ഥാനത്ത് നടക്കുന്ന മേള ഈ മാസം 28 വരെ നീണ്ടുനില്‍ക്കും. ഇമാറാത്തി എഴുത്തു കാരുടെ ആയിര കണക്കിന് പുസ്തകങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ദുബായില്‍ ഇഫ്താര്‍ പരിപാടികളില്‍ പങ്കെടുത്ത ശേഷം ഷാര്‍ജയിലെ വീട്ടിലേക്കു മടങ്ങിയ മലയാളി വിദ്യാര്‍ഥി കാറിടിച്ചു മരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ തകടിയില്‍ നിഹാല്‍ ഷാഹിന്‍ (18) ആണു മരിച്ചത്. കഴിഞ്ഞ 23നു ദുബായ് പൊലീസും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന ഇഫ്താര്‍ കിറ്റ് വിതരണത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയ നിഹാലിനെക്കുറിച്ച് അറിവൊന്നും കിട്ടിയിരുന്നില്ല.
നിങ്ങളുടെ വാഹനത്തിന്റെ ടയര്‍ പഞ്ചര്‍, ബാറ്ററി തകരാര്‍, യന്ത്ര തകരാര്‍, ഇന്ധനം തീരല്‍ തുടങ്ങിയവ മൂലം വഴിയില്‍ കുടുങ്ങിയാല്‍ ഇനി പേടിക്കേണ്ട. സേവനവുമായി ‘റോഡ്സൈഡ് അസിസ്റ്റന്‍സ്’ എന്ന പേരില്‍ രൂപീകരിച്ച റാഫിദ് വിഭാഗമെത്തും. ഷാര്‍ജ പൊലീസുമായി സഹകരിച്ചാണ് പദ്ധതി. ഇതിനായി നൂതന വാഹന വ്യൂഹങ്ങളും സേവനത്തിനെത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
റമസാന്‍ രാത്രി ചന്തയ്ക്ക് അല്‍ താവൂനിലെ എക്സ്പോ സെന്ററില്‍ വര്‍ണോജ്വല തുടക്കം. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ചന്ത സംഘടിപ്പിക്കുന്നത്. 75% വരെ വിലക്കിഴിവിലാണ് വില്പന. വിനോദത്തിനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.
നോമ്പുതുറന്ന് വിശ്രമിക്കുന്നതിനിടെ മലയാളി യുവാവ് ഷാര്‍ജയില്‍ മരിച്ചു. കാസര്‍കോട് ചേറൂര് മേനങ്കോട് കാനത്തില്‍ മൂലയില്‍ മുഹമ്മദ് അഷ്റഫാണ്(37) മരിച്ചത്. വിശ്രമിക്കുന്നതിനിടെ ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചാണ് മരണം. ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു.
30 ദിവസ ഹ്രസ്വ കാലാവധിയും 90 ദിവസ ദീര്‍ഘ കാലാവധിയുമുള്ള സന്ദര്‍ശക വിസകളാണ് ലഭിക്കുക. രണ്ട് തവണ ഇവയുടെ കലാവധി ദീര്‍ഘിപ്പിക്കാവുന്നതാണ്. പുതിയ വിസയിലേക്ക് മാറാനുള്ള വിസ ചെയിഞ്ചിങ്ങ് സര്‍വീസ് മണിക്കൂറുകള്‍ക്കുള്ളില്‍ സാധ്യമാണ്. വിമാന ടിക്കറ്റുകളും, ഹോട്ടല്‍ താമസവും ഉള്‍പെടെയുള്ള ടൂര്‍ പാക്കേജുകളും ലഭ്യമാണ്.
പുറത്തെ പൂന്തോട്ടമുള്‍പ്പെടെ 186,000 ചതുരശ്രമീറ്റര്‍ സ്ഥലത്താണ് പള്ളിനിര്‍മിച്ചിരിക്കുന്നത്. പള്ളിയിലെ പ്രധാനഹാളില്‍ 5000 പേര്‍ക്ക് പ്രാര്‍ഥന നിര്‍വഹിക്കാം. സ്ത്രീകള്‍ക്കായി പ്രത്യേകം സ്ഥലം പള്ളിയിലുണ്ട്. ഇവിടെ അറുനൂറിലേറെ വനിതകള്‍ക്ക് ഒരേ സമയം നമസ്കാരത്തില്‍ പങ്കെടുക്കാം. ഇമാമിനും ജീവനക്കാര്‍ക്കുമുള്ള വീടുകളും സുവനീര്‍ ഷോപ്പും നടപ്പാതകളും പള്ളിയുടെ ഭാഗമാണ്.
വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന സസ്യങ്ങളും പഴവര്‍ഗങ്ങളുമാണ് ഈ പാര്‍ക്കുകളെ വ്യത്യസ്തമാക്കുന്നത്. അഞ്ചുവര്‍ഷം മുമ്പാണ് ലോകത്തെ ആദ്യത്തെ ഖുര്‍ആനിക് പാര്‍ക്കായ ഷാര്‍ജ ഇസ്ലാമിക് ബൊട്ടാണിക്കല്‍ ഗാര്ഡന് ജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്.
ഷാര്‍ജ രാജകുടുംബാംഗം ശൈഖ മറിയം ബിന്ത് സലീം അല്‍ സുവൈദി അന്തരിച്ചു. റമദാനിലെ രണ്ടാം ദിനമായിരുന്ന ചൊവ്വാഴ്ചയായിരുന്നു അന്ത്യമെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു. രാജകുടുംബാംഗത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഷാര്‍ജ എമിറേറ്റില്‍ ബുധനാഴ്ച മുതല്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.