Currency

റമദാനില്‍ സന്ദര്‍ശിക്കാം ഖുര്‍ആനിക് പാര്‍ക്കുകള്‍

സ്വന്തം ലേഖകന്‍Sunday, May 12, 2019 11:33 am

ഷാര്‍ജ: റമദാനില്‍ കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് ഷാര്‍ജയിലെയും ദുബായിലെയും ഖുര്‍ആനിക് പാര്‍ക്കുകള്‍. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന സസ്യങ്ങളും പഴവര്‍ഗങ്ങളുമാണ് ഈ പാര്‍ക്കുകളെ വ്യത്യസ്തമാക്കുന്നത്. അഞ്ചുവര്‍ഷം മുമ്പാണ് ലോകത്തെ ആദ്യത്തെ ഖുര്‍ആനിക് പാര്‍ക്കായ ഷാര്‍ജ ഇസ്‌ലാമിക് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്.

ഒന്നരമാസം മുമ്പ് ദുബായ് നഗരസഭയും മറ്റൊരു ഖുര്‍ആന്‍ പാര്‍ക്ക് യാഥാര്‍ഥ്യമാക്കി. ചോളം, കടുക്, ഉള്ളി, അത്തി, തുടങ്ങിയ നിരവധി സസ്യജാലങ്ങള്‍ ഇവിടെ പരിപാലിക്കപ്പെടുന്നു. ഓരോ സസ്യങ്ങളുടെയും പേരില്‍ തോട്ടങ്ങളായി തിരിച്ചാണ് ഈ പാര്‍ക്ക് സജ്ജീകരിച്ചിരിക്കുന്നത്. ഖുര്‍ആനിലും ബോട്ടണിയിലും ഗവേഷണം നടത്തുന്ന നിരവധിപേര്‍ ഇവിടെ എത്തുന്നു.

റമദാനില്‍ വൈകുന്നേരം മൂന്ന് മുതല്‍ രാത്രി ഒന്പത് വരെ പാര്‍ക്ക് സന്ദര്‍ശിക്കാം. പാര്‍ക്കിലേക്കുള്ള പ്രവേശനം സൗജന്യമാണ്. പാര്‍ക്കിനുള്ളില്‍ വിവിധ പ്രവാചകന്‍മാരുമായി ബന്ധപ്പെട്ട ഏഴ് വിസ്മയ ചരിത്രം വിവരിക്കുന്ന ഗുഹയുണ്ട്. ഇവിടേക്കും, സസ്യങ്ങള്‍ പ്രത്യേകം സംവിധാനിച്ച ഗ്ലാസ് ഹൗസിലേക്കും 5 ദിര്‍ഹം ഫീസ് ഈടാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x