
ഷാര്‍ജ: മികച്ച വിദ്യാര്‍ഥിക്കുള്ള ഷാര്‍ജ എക്സലന്‍സ് അവാര്‍ഡ് മലയാളി വിദ്യാര്‍ഥിക്ക്. ഷാര്‍ജ ഡല്‍ഹി പ്രൈവറ്റ് സ്കൂളിലെ ഗ്രേഡ് ഏഴ് വിദ്യാര്‍ഥിയായ മുഹമ്മദ് സിഷാന് റിയാദിനാണ് അവാര്‍ഡ്. ഷാര്‍ജ കിരീടാവകാശി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുരസ്കാരം സമ്മാനിച്ചു.
യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഏര്പ്പെടുത്തിട്ടുള്ളതാണ് അവാര്‍ഡ്. ചെസ് കളിക്കാരന് കൂടിയാണ് മുഹമ്മദ് സിഷാന്. തൃശൂര്‍ സ്വദേശിയും ദുബായില്‍ ഉദ്യോഗസ്ഥനുമായ റിയാദ് അബ്ദുല്‍ റഹ്മാന്റെയും നിഷയുടെയും മകനാണ്. സമ്മാനത്തുക ഇന്ത്യയിലെയും യുഎഇയിലെയും വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായമായി നല്കുമെന്നു സിഷാന് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.