പ്രാദേശിക സമയം ഇന്നലെ രാത്രി ഒമ്പതരയോടെയാണു കുവൈത്തിന്റെ പലഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. ഷാര്‍ജയിലും ദുബായിലും ഇതിന്റെ പ്രകമ്പനമുണ്ടായി. കുവൈത്തില്‍ മലയാളികള്‍ തിങ്ങിപാര്‍ക്കുന്ന അബ്ബാസിയ, മങ്കാഫ്, റിഗ്ഗഇ, ഫര്‍വാനിയ, ഫഹാഹീല്‍ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
യുഎഇയിലുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും സേവനം നല്ന്നതിനായി ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലാണ് കേന്ദ്രം സ്ഥാപിക്കേണ്ടത്. പൂര്‍ണ സമയം പ്രവര്‍ത്തനക്ഷമമായ ഹെല്‍പ്പ് ലൈന്‍, സങ്കട ഹര്‍ജികള്‍ സ്വീകരിക്കലും ബോധവത്കരണവും ആണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
കളഞ്ഞുകിട്ടിയ തുക പൊലീസില്‍ തിരികെ ഏല്‍പ്പിച്ച രണ്ട് ഇന്ത്യന്‍ സ്ത്രീകളെ ഷാര്‍ജ പൊലീസ് ആദരിച്ചു. റെനോ ഭട്ട്, ഗൗരി ഗിരീഷ് എന്നീ രണ്ട് സ്ത്രീകളാണ് ഇന്ത്യയുടെ അഭിമാനമായി മാറിയത്. മികച്ച മാതൃകയാണ് ഇരുവരും കാണിച്ചതെന്ന് ഷാര്‍ജ പൊലീസ് പറഞ്ഞു.
അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ട്രാഫിക് അവേര്‍നെസ് വിഭാഗം ഡയറക്ടര്‍ മേജര്‍ അബ്ദുല്‍ റഹ്മാന് ഖാദര്‍ പറഞ്ഞു. അപകടത്തിന്റെ വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്.
യുഎഇ പതാക ദിനവുമായി ബന്ധപ്പെട്ട് നടന്ന ആഘോഷത്തില്‍ 70 മീറ്റര്‍ നീളവും 35 മീറ്റര്‍ വീതിയുമുള്ള പതാക ഉയര്‍ത്തിയാണ് റെക്കോര്‍ഡില്‍ ഇടംപിടിച്ചത്. ഒരു കൊടിമരത്തില്‍ സ്ഥാപിക്കുന്ന ഏറ്റവും വലിയ പതാകയാണിതെന്ന് അധികൃതര്‍ അറിയിച്ചു.
ഈ മാസം ഒന്ന് മുതലാണ് ടൈപ്പിങ് സെന്ററുകള്‍ വഴി വിസാ അപേക്ഷകള്‍ സ്വീകരിക്കുന്ന നടപടി താമസ കുടിയേറ്റ വകുപ്പ് നിര്‍ത്തിലാക്കിയത്. ഇനി മുതല്‍ ആമിര്‍ സെന്ററുകള്‍, തസ്ഹീല്‍ സെന്ററുകള്‍ എന്നിവ വഴി മാത്രമാകും വിസാ അപേക്ഷകള്‍ സ്വീകരിക്കുക.
ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഇന്ത്യയില്‍ നിന്നടക്കമുള്ള പ്രതിഭകള്‍ എത്താറുണ്ട്. എന്നാല്‍ ഇന്ത്യയ്ക്കു വെളിയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ഒത്തുകൂടുന്ന പുസ്തകോല്‍സവം കൂടിയാണിത്. എക്സ്പോ സെന്ററില്‍ നടക്കുന്ന 36-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ 60 രാജ്യങ്ങളില്‍ നിന്ന് 1,650 പ്രദര്‍ശകരാണു പങ്കെടുക്കുന്നത്.
രാജ്യ സുരക്ഷയില്‍ സൈന്യം വഹിക്കുന്ന പങ്ക് വിളിച്ചോതുന്ന രണ്ടാമത് പ്രദര്‍ശനം യൂണിയന് ഫോട്ട്രസ രണ്ട് എന്ന പേരിലാണ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഷാര്‍ജ പൊലീസ് പുറത്ത് വിട്ടു.
ഷാര്‍ജയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യക്കാരന് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ആറുപേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ ഒരാള്‍ ഫിലിപ്പൈന്‍സ് സ്വദേശിയാണ്. പരിക്കേറ്റവരില്‍ അഞ്ചുപേര്‍ ഫിലിപ്പൈന്‍സ് സ്വദേശികളും ഒരാള്‍ പാക്കിസ്താനിയുമാണ്.
നവംബര്‍ ഒന്നിന് തുടങ്ങുന്ന പുസ്തകോത്സവം 11 ദിവസം നീളും. മലയാളികളുടെ മേല്‍നോട്ടത്തിലാണ് പ്രധാനമായും ഒരുക്കങ്ങള്‍. പുസ്തകമേളയുടെ വരവറിയിച്ച് നഗരങ്ങളും ചത്വരങ്ങളും അണിഞ്ഞൊരുങ്ങി കഴിഞ്ഞിട്ടുണ്ട്.