ഒക്ടോബര്‍ 18 വരെയുള്ള ഗതാഗത നിയമലംഘനങ്ങള്‍ക്ക് ലഭിച്ച പിഴയില്‍ 50 ശതമാനവും ബ്ലാക്ക് പോയിന്റില്‍ 100 ശതമാനവും ഇളവാണ് നല്‍കിയിരിക്കുന്നത്. തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.
റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചാണ് ജോര്‍ജ് വി. മാത്യു (13) മരിച്ചത്. പരുമല മാന്നാര്‍ സ്വദേശി കടവില്‍ വര്‍ഗീസ് മാത്യുവിന്റെയും സിബിയുടെയും മകനാണ് ജോര്‍ജ് വി. മാത്യു.
വാഹനം തട്ടിയുള്ള അപകടങ്ങളില്‍ 27 ശതമാനമാണ് കുറവുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വാഹനം തട്ടിയുള്ള അപകടങ്ങള്‍ 77 എണ്ണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം 60 ആയി കുറഞ്ഞു.
ഓണ്‍ലൈന്‍ സേവനത്തിന് ഒരു കുട്ടിക്കു നൂറു ദിര്‍ഹം വീതം അധികം നല്‍കണമെന്നാണ് എമിറേറ്റിലെ ഒരു സ്കൂള്‍ ആവശ്യപ്പെട്ടത്. ഓരോ വര്‍ഷവും സേവനം ലഭിക്കണമെങ്കില്‍ ഈ തുക അടയ്ക്കണമെന്ന നിര്‍ദേശത്തിനെതിരെയാണു രക്ഷിതാക്കള്‍ അധികൃതരെ സമീപിച്ചത്.
ഷാര്‍ജ റൂട്ടില്‍ എട്ടോളം പ്രതിവാര സര്‍വ്വീസുകള്‍ തുടങ്ങാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. സിവില്‍ ഏവിയേഷന്‍ പൊതു അഥോറിറ്റി എയര്‍ അറേബ്യയ്ക്ക് അനുമതി നല്‍കിയതോടെ സൊഹാറിലേക്കുള്ള സര്‍വ്വീസുകള്‍ 16 ആയി ഉയരും.
വാഹനം കടയിലേയ്ക്ക് പാഞ്ഞുകയറി 30കാരനായ ഇന്ത്യക്കാരന് ഗുരുതര പരുക്ക്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. മദാമിലായിരുന്നു സംഭവം.
അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഷോ. യുഎഇയെ കൂടാതെ ഇന്ത്യ, ഹോങ്കോങ്, ഇറ്റലി, മലേഷ്യ, സിംഗപ്പൂര്‍, തയ്ലാന്ഡ്, ലബനന് തുടങ്ങിയ ഏഴ് രാജ്യങ്ങള്‍ക്ക് പ്രത്യേക പവലിയനുകളുണ്ട്.
അല്‍ മജാസ് ഏരിയയിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് 32 കാരിയായ ഇന്ത്യന്‍ യുവതിയെ കണ്ടെത്തിയത്. അതേസമയം സംഭവത്തില്‍ ദുരൂഹതയില്ലെന്നും യുവതി ആത്മഹത്യ ചെയ്തതാണെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 11,616 നിയമ ലംഘനങ്ങളാണ് ചുവപ്പുസിഗ്നല്‍ മറികടന്നുള്ള ഡ്രൈവിംഗിന്റെ പേരില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷമത് 5,435 ആയി കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക മേഖലകളിലടക്കമുള്ള വന്‍ മുന്നേറ്റവും വിവിധ മേഖലകളിലെ പരിജ്ഞാനവും കണക്കിലെടുത്താണ് ഈ അത്യപൂര്‍വ അംഗീകരം ഇന്ത്യയ്ക്ക് നല്‍കുന്നത്.