ഈ മാസം ഒന്ന് മുതലാണ് ടൈപ്പിങ് സെന്ററുകള്‍ വഴി വിസാ അപേക്ഷകള്‍ സ്വീകരിക്കുന്ന നടപടി താമസ കുടിയേറ്റ വകുപ്പ് നിര്‍ത്തിലാക്കിയത്. ഇനി മുതല്‍ ആമിര്‍ സെന്ററുകള്‍, തസ്ഹീല്‍ സെന്ററുകള്‍ എന്നിവ വഴി മാത്രമാകും വിസാ അപേക്ഷകള്‍ സ്വീകരിക്കുക.
ഷാര്‍ജ: ഷാര്‍ജയിലും ദുബായിലും ടൈപ്പിങ് സെന്ററുകള്‍ വഴി വിസാ അപേക്ഷകള്‍ സമര്‍പ്പിക്കുന്ന നടപടി നിര്‍ത്തലാക്കി. ഈ മാസം ഒന്ന് മുതലാണ് ടൈപ്പിങ് സെന്ററുകള്‍ വഴി വിസാ അപേക്ഷകള്‍ സ്വീകരിക്കുന്ന നടപടി താമസ കുടിയേറ്റ വകുപ്പ് നിര്‍ത്തിലാക്കിയത്. ഇനി മുതല്‍ ആമിര്‍ സെന്ററുകള്‍, തസ്ഹീല്‍ സെന്ററുകള്‍ എന്നിവ വഴി മാത്രമാകും വിസാ അപേക്ഷകള്‍ സ്വീകരിക്കുക.
പുതിയ തീരുമാനം നടപ്പില്‍ വരുന്നതോടെ ദുബായില്‍ വിസാ അനുബന്ധ സേവനങ്ങള്‍ ലഭ്യമായിരുന്ന 261 ടൈപ്പിങ് സെന്ററുകളും, ഷാര്‍ജ, വടക്കന്‍ എമിറേറ്റ് എന്നിവിടങ്ങളിലെ 72 ടൈപ്പിങ് സെന്ററുകളും നിര്‍ത്തേണ്ടി വരും. നിരവധി മലയാളികള്‍ ജോലിചെയ്യുന്ന മേഖലകൂടിയാണ് ടൈപ്പിങ് സെന്ററുകള്‍.
നിലവില്‍ ദുബായില്‍ വിസാ നടപടികള്‍ക്കായി രണ്ട് ആമര്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. 14 തസ്ഹീല്‍ സെന്ററുകളും. അതേസമയം ഈവര്‍ഷം 15 ആമര്‍ കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കാന്‍ പദ്ധതിയുള്ളതായി അധികൃതര്‍ പറഞ്ഞു. 4000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓഫീസ് കുറഞ്ഞത് 15 ജീവനക്കാര്‍, അറബിയും ഇംഗ്ലീഷും അറിയുന്ന ജീവനക്കാര്‍, 100 എംബിപിസ് വേഗതയുള്ള ഇന്റര്‍നെറ്റ്, കഫ്തീരിയ തുടങ്ങി നിശ്ചിത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ നിലവിലെ ടൈപ്പിങ് സെന്ററുകള്‍ക്ക് തുടര്‍ന്നും വിസാ അനുബന്ധ സേവനങ്ങള്‍ക്ക് അനുമതി ലഭിക്കൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.