
ഷാര്‍ജ: 36ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇനി 10 ദിവസം മാത്രം. അല്‍ താവൂനിലെ എക്സ്പോ സെന്ററില്‍ സ്റ്റാളുകളും വേദികളും ഒരുക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. നവംബര്‍ ഒന്നിന് തുടങ്ങുന്ന പുസ്തകോത്സവം 11 ദിവസം നീളും. മലയാളികളുടെ മേല്‍നോട്ടത്തിലാണ് പ്രധാനമായും ഒരുക്കങ്ങള്‍. പുസ്തകമേളയുടെ വരവറിയിച്ച് നഗരങ്ങളും ചത്വരങ്ങളും അണിഞ്ഞൊരുങ്ങി കഴിഞ്ഞിട്ടുണ്ട്.
ഷാര്‍ജക്ക് പുറമെ മറ്റ് എമിറേറ്റുകളിലും അക്ഷരോത്സവ കമാനങ്ങളും കൊടികളും തോരണങ്ങളും ഒരുക്കിയിട്ടുണ്ട്. 25,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള വേദിയുടെ 14,625 ചതുരശ്ര മീറ്ററാണ് പ്രസാധകര്‍ക്കായി ഇക്കുറി മാറ്റി വെച്ചിട്ടുള്ളത്. കേരളത്തിന്റെ പ്രമുഖ പ്രസാധകരെല്ലാം ഇത്തവണയും എത്തും. നിരവധി പ്രവാസ എഴുത്തുകാരുടെ പുസ്തകങ്ങള്‍ അക്ഷരോത്സവത്തില്‍ പ്രകാശനം ചെയ്യപ്പെടുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.