വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ ഹോട്ടലുകള്‍ നിര്‍മിക്കുകയും അനുബന്ധ സൗകര്യങ്ങളൊരുക്കുകയും ചെയ്യും. മുഹാഫിസ് പാലത്തിനും ഖതാ ടണലിനും ഇടയില്‍ ഹരിതമേഖലയൊരുക്കും. സുഹൈല, സുബൈദ മേഖലകള്‍ക്കിടയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്.
എത്രയും പെട്ടെന്നു നാട്ടിലെത്താനുള്ള വഴിതേടുകയാണ് ഇവര്‍. ചീഫ് എന്‍ജിനീയര്‍ തൊടുപുഴ സ്വദേശി ജിജോ ജോസഫ്, ക്യാപ്റ്റന്‍ ആന്ധ്രസ്വദേശി പ്രദീപ് റെഡ്ഡി എന്നിവര്‍ക്കു പുറമെ തമിഴ്നാട്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍നിന്നുള്ളവരും രണ്ടു ശ്രീലങ്കന്‍ സ്വദേശികളുമാണു കഴിഞ്ഞ ആറുമാസമായി യാതന അനുഭവിക്കുന്നത്.
വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്ററാക്കിയാണ് വര്‍ധിപ്പിച്ചത്. നേരത്തെ ഇത് ണിക്കൂറില്‍ 80 കിലോമീറ്ററായിരുന്നു. അതേസമയം റോഡ് സുരക്ഷ ഉറപ്പാക്കിക്കൊണ്ടും ഗതാഗതനിയമം അനുസരിച്ചും പരമാവധി 119 കിലോമീറ്റര്‍ വരെ പോകാമെന്നും അധികൃതരുടെ അറിയിപ്പിലുണ്ട്.
ഷാര്‍ജയിലുണ്ടായ വാഹന അപകടത്തില്‍ മലയാളി മരണപ്പെട്ടു. കോട്ടക്കല്‍ കുഴിപ്പുറം സ്വദേശി പരേതനായ തൊട്ടിയന് അബൂബക്കര്‍ മകന് തൊട്ടിയന് അലി (42്) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ദൈദ് ഷാര്‍ജ റോഡിലാണ് അപകടം ഉണ്ടായത്.
മോഷ്ടാക്കളില്‍ നിന്നും കാറുകള്‍ സംരക്ഷിക്കാന്‍ നിര്‍ദേശങ്ങളുമായി ഷാര്‍ജ പൊലീസ്. ‘സെക്യൂരിറ്റി ആന്‍ഡ് സെയ്ഫ്റ്റി’ എന്ന മുദ്രാവാക്യം ഉയര്‍ത്തി പുതുതായി ആരംഭിച്ച ക്യാംപിന്റെ ഭാഗമാണ് നിര്‍ദേശങ്ങളുമായി പൊലീസ് രംഗത്തെത്തിയത്.
അടുത്ത വര്‍ഷം ആഗസ്റ്റോടെ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കും. പാലത്തില്‍ ഒമ്പത് വരികളുള്ള പാതയാണുണ്ടാകുക. 20 കോടി ദിര്‍ഹം ചെലവില്‍ പൂര്‍ത്തീകരിക്കുന്ന പാലം ഷാര്‍ജ അല്‍ ബദീഅ ഏരിയയിലാണ് നിര്‍മിക്കുന്നതെന്ന് യുഎഇ അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം അധികൃതര്‍ പറഞ്ഞു.
വേള്‍ഡ് പ്രീ മെച്വരിറ്റി ഡേക്ക് മുന്നോടിയായാണ് ഷാര്‍ജ യൂണിവേഴ്സിറ്റി ഹോസ്പിറ്റില്‍ മാസം തികയാതെ പിറന്ന കുട്ടികളുടെ സംഗമം ഒരുക്കിയത്. സംഗമത്തിനെത്തിയ കുരുന്നുകളില്‍ കൂടുതല്‍ പേരും ഇരട്ടകളായിരുന്നു.
സ്കൂള്‍ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു നിര്‍മിച്ച കൂറ്റന്‍ ‘മനുഷ്യ ബോട്ടി’ന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്. 4882 കുട്ടികളാണ് യു.എ.ഇ ദേശീയ പതാകയുടെ നിറത്തിലെ വസ്ത്രങ്ങള്‍ ധരിച്ചെത്തി ബോട്ട് തീര്‍ത്തത്.
മതിയായ രേഖകള്‍ ഇല്ലാതെയും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാതെയും അലങ്കാര പക്ഷികളെയും മറ്റും വില്‍ക്കുന്നതായുള്ള പരാതി അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കുന്നതിനായി ഷാര്‍ജയില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ സേവനം ആരംഭിക്കുന്നു. ഓണ്‍ലൈന്‍ ടാക്സി സേവന സ്ഥാപനമായ കാറീമും ഷാര്‍ജ ട്രാന്‍സ്പോര്‍ട്ട് സൊല്യൂഷന്‍സും ഇതിനായി കരാര്‍ ഒപ്പിട്ടു.