മൂന്ന് ഇന്ററാക്ടീവ് ഷോകള്‍, അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ രണ്ട് ഷോകള്‍, യൂണിവേഴ്സിറ്റി ഹാളിന്റെ മുന്‍വശത്ത് പ്രത്യേക ഷോകളും ഉണ്ടായിരിക്കും. വീഡിയോ മാപ്പിങ് സാങ്കേതികവിദ്യയെ വിര്‍ച്വല്‍ റിയാലിറ്റിയുമായി സമന്വയിപ്പിച്ച് ലോകമെമ്പാടുമുള്ള അത്ഭുതങ്ങളായിരിക്കും യൂണിവേഴ്സിറ്റി ഹാളിലെ ഷോയിലുണ്ടാവുക. തത്സമയ ഷോകളായിരിക്കും അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ നടക്കുക. എല്ലാ ദിവസവും രാത്രി ഒമ്പതിന് ലൈറ്റ് ഷോകളും പ്രത്യേക കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും.
ഈ മാസം 30, 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ ഷാര്‍ജ എക്സ്പോ സെന്ററിലാണ് മേള. യു.എ.ഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാധികാരത്തിലാണ് കമോണ്‍ കേരള മൂന്നാം എഡിഷന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
ഷാര്‍ജയിലെ വിവിധ വേദികളിലായി 17 ദിവസം മേള നീണ്ടുനില്‍ക്കും. നാടകം, സര്‍ക്കസ്, പാവക്കൂത്ത് തുടങ്ങി 600 ലധികം പ്രദര്‍ശനങ്ങളാണ് മേളയുടെ പ്രത്യേകത. ഷാര്‍ജ അല്‍ നൂര്‍ ഐലന്‍ഡിലെ പ്രേത്യേക വേദിയില്‍ സംഗീതവും നൃത്തവും അഭിനയവും സമ്മേളിച്ച ‘ഹാച്’ പ്രദര്‍ശനത്തോടെയാണ് മേളയുടെ തുടക്കം കുറിച്ചത്. ലോകപ്രശസ്തമായ ഫ്രിഞ്ച് ഉത്സവത്തിന്റെ മിഡില്‍ ഈസ്റ്റിലെ ആദ്യപതിപ്പാണിത്.
സ്വകാര്യ സ്കൂളുകളില്‍ അറബിക് ഭാഷയും ഇസ്ലാമിക വിഷയങ്ങളും പഠിപ്പിക്കാന്‍ മലയാളികള്‍ അടക്കം ഒട്ടേറെ വിദേശികളുണ്ട്. ഈ തസ്തികകളിലാണ് സ്വദേശികളെ ആദ്യം നിയമിക്കുക.ആദ്യഘട്ടത്തില്‍ 50 അധ്യാപകരെ നിയമിക്കും. സര്‍ക്കാര്‍ സ്കൂളുകളില്‍ തൊഴില്‍ പരിചയം നേടിയ അധ്യാപകരെയാണു സ്വകാര്യ സ്കൂളുകളില്‍ നിയമിക്കുക. ഇവരുടെ നിലവാരം ഉറപ്പാക്കാന്‍ പരീക്ഷ നടത്തും.
കടകള്‍ക്കു മുന്നിലും പാര്‍ക്കിങ് മേഖലകളിലും വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്താല്‍ ഇനി പിടിവീഴും. ഗതാഗതം തടസപ്പെടുത്തി വാഹനം പാര്‍ക്ക് ചെയ്താല്‍ 500 ദിര്‍ഹം പിഴ ഈടാക്കും. പാര്‍ക്കിങ്ങിനായി രേഖപ്പെടുത്തിയ അടയാളങ്ങള്ക്കുള്ളിലാകണം വാഹനം.
വഴിയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഊര്‍ജിത ബോധവല്കരണ പരിപാടികള്‍ക്ക് തുടക്കമിട്ട് പൊലീസ്. അലക്ഷ്യമായി റോഡിനു കുറുകെ കടക്കുമ്പോഴും മറ്റുമുണ്ടാകുന്ന അപകടങ്ങളേറുന്ന സാഹചര്യത്തില്‍ ക്ലാസുകള്‍ക്കൊപ്പം കൈപ്പുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന് പൊലീസ് ഗതാഗത വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍ മുഹമ്മദ് അബ്ദുല്ല അല്ലായി അല്‍ നഖ്ബി പറഞ്ഞു.
അല്‍ നാദയില്‍ 1300 പെയ്ഡ് പാര്‍ക്കിങ് സ്ഥലങ്ങള്‍ പുതിയതായി അനുവദിച്ചതായി മുനിസിപ്പാലിറ്റി. ഈ വര്‍ഷം ആദ്യ മൂന്നു മാസത്തിനുള്ളില്‍ ഷാര്‍ജയില്‍ 6200 പുതിയ പാര്‍ക്കിങ് സ്ഥലങ്ങള്‍ അനുവദിക്കാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് നടപടി.
അനുവദനീയമല്ലാത്ത മേഖലകളില്‍ പാര്‍ക്കിങ് അനുവദിക്കില്ല. ഷാര്‍ജയില്‍ ജുബൈല്‍, ബേഡ് മാര്‍ക്കറ്റ്, അല്‍ മജാസ് 1,2,3, യൂണിവേഴ്സിറ്റി സിറ്റി, ബുഹൈറ കോര്‍ണിഷ്, സെന്‍ട്രല്‍ സൂഖ്, അല്‍ ഹിസ്ന്‍ എന്നിവിടങ്ങളില്‍ ഒഴികെയാണ് സൗജന്യ പാര്‍ക്കിങ്.
പ്രധാന പാതകളുടെ നവീകരണം ഉറപ്പാക്കാനുള്ള യു.എ.ഇ തീരുമാനം ദുബായ്- ഷാര്‍ജ റൂട്ടിലെ ഗതാഗതത്തിരക്ക് കുറക്കും. അല്‍ ഇത്തിഹാദ്, മുഹമ്മദ് ബിന്‍ സായിദ്, എമിറേറ്റ്സ് എന്നീ ഹൈവേകളാണ് കൂടുതല്‍ സംവിധാനങ്ങളോടെ വികസിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്തമാസം നിര്‍മാണ ജോലികള്‍ ആരംഭിക്കും. വിവിധ പാതകള്‍ക്കായി 338 കോടി ദിര്‍ഹമിന്റെ പദ്ധതികളാണു നടപ്പാക്കുക.
ഷാര്‍ജയില്‍ നിന്ന് അജ്മാനിലേക്ക് ഇലക്ട്രിക് ബസ് സര്‍വീസ് പരീക്ഷണയോട്ടം തുടങ്ങി. അല്‍ ജുബൈല്‍ ബസ് സ്റ്റേഷന് മുതല്‍ അജ്മാനിലെ അല്‍ മുസല്ല വരെയാണു സര്‍വീസ്. കാര്‍ബണ്‍ മലിനീകരണം ഇല്ലാത്ത പരിസ്ഥിതി സൗഹൃദ വാഹനമാണിത്.