Currency

സ്വകാര്യ വിദ്യാഭ്യാസ രംഗത്തും സ്വദേശി നിയമനം ഊര്‍ജിതമാക്കി ഷാര്‍ജ

സ്വന്തം ലേഖകന്‍Thursday, January 16, 2020 12:28 pm
teaching-11

ഷാര്‍ജ: ഷാര്‍ജയിലെ വിദ്യാഭ്യാസ മേഖലയിലും സ്വദേശിവല്‍കരണം ഊര്‍ജിതമാക്കുന്നു. സ്വകാര്യ സ്‌കൂളുകളില്‍ അറബിക് ഭാഷയും ഇസ്ലാമിക വിഷയങ്ങളും പഠിപ്പിക്കാന്‍ മലയാളികള്‍ അടക്കം ഒട്ടേറെ വിദേശികളുണ്ട്. ഈ തസ്തികകളിലാണ് സ്വദേശികളെ ആദ്യം നിയമിക്കുക.ആദ്യഘട്ടത്തില്‍ 50 അധ്യാപകരെ നിയമിക്കും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ തൊഴില്‍ പരിചയം നേടിയ അധ്യാപകരെയാണു സ്വകാര്യ സ്‌കൂളുകളില്‍ നിയമിക്കുക. ഇവരുടെ നിലവാരം ഉറപ്പാക്കാന്‍ പരീക്ഷ നടത്തും. എന്നാല്‍ അതത് വിഷയങ്ങളില്‍ ഉന്നത ബിരുദമുള്ളവരെ പരീക്ഷയില്‍ നിന്നൊഴിവാക്കും.

സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്നു ഷാര്‍ജ വിദ്യാഭ്യാസ വകുപ്പ് തലവന്‍ അലി അല്‍ ഹൂസുനി അറിയിച്ചു. സര്‍ക്കാര്‍-സ്വകാര്യ സ്‌കൂള്‍ വേതന വ്യത്യാസം സര്‍ക്കാര്‍ പരിഹരിക്കും. സ്വദേശികളെ അധ്യാപകരായി നിയമിക്കാന്‍ ചില സ്‌കൂളുകളുമായി വിദ്യാഭ്യാസ വകുപ്പ് കരാര്‍ ഉണ്ടാക്കും.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x