Currency

അല്‍ നാദയില്‍ 1300 പെയ്ഡ് പാര്‍ക്കിങ് സ്ഥലങ്ങള്‍ അനുവദിച്ചു

സ്വന്തം ലേഖകന്‍Thursday, January 2, 2020 2:58 pm
parking

ഷാര്‍ജ: അല്‍ നാദയില്‍ 1300 പെയ്ഡ് പാര്‍ക്കിങ് സ്ഥലങ്ങള്‍ പുതിയതായി അനുവദിച്ചതായി മുനിസിപ്പാലിറ്റി. ഈ വര്‍ഷം ആദ്യ മൂന്നു മാസത്തിനുള്ളില്‍ ഷാര്‍ജയില്‍ 6200 പുതിയ പാര്‍ക്കിങ് സ്ഥലങ്ങള്‍ അനുവദിക്കാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് നടപടി.

120 പാര്‍ക്കിങ് പേയ്‌മെന്റ് യന്ത്രങ്ങളും 12 വലിയ നിര്‍ദേശ ബോര്‍ഡുകളും എസ്എംഎസ് വഴി പണം അടയ്ക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ 600 പാനലുകളും സ്ഥാപിച്ചു കഴിഞ്ഞതായി ഷാര്‍ജ മുനിസിപ്പാലിറ്റി പബ്ലിക് പാര്‍ക്കിങ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ അലി അബു ഗസീന്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x