Currency

ഗള്‍ഫിലെ ഏറ്റവും വലിയ ഇന്ത്യന്‍ മേളയായ കമോണ്‍ കേരളയുടെ മൂന്നാം എഡിഷന് ഷാര്‍ജ ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍Wednesday, January 22, 2020 11:23 am
sharjah

ഷാര്‍ജ: കമോണ്‍ കേരള സാംസ്‌കാരിക വാണിജ്യവിനിമയ മേളയുടെ മൂന്നാം അധ്യായത്തിന് ഷാര്‍ജ ഒരുങ്ങുന്നു. ഈ മാസം 30, 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് മേള. യു.എ.ഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാധികാരത്തിലാണ് കമോണ്‍ കേരള മൂന്നാം എഡിഷന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

ഗള്‍ഫ് മേഖല ഇന്നുവരെ സാക്ഷ്യംവഹിക്കാത്തത്ര സവിശേഷതകളാല്‍ സമ്പന്നമായിരിക്കും കമോണ്‍ കേരളയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാടനം നിര്‍വഹിക്കും. വിജയകരമായ ആദ്യ രണ്ട് പതിപ്പുകളിലൂടെ ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യന്‍ മേളയായി മാറാന്‍ കമോണ്‍ കേരളക്ക് സാധിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x