Currency

വഴിയാത്രക്കാരുടെ സുരക്ഷ: ബോധവല്‍കരണ പരിപാടികള്‍ക്ക് തുടക്കമിട്ട് ഷാര്‍ജ പൊലീസ്

സ്വന്തം ലേഖകന്‍Saturday, January 11, 2020 3:10 pm
sharjah-crossing
Nominations-2020

ഷാര്‍ജ: വഴിയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഊര്‍ജിത ബോധവല്‍കരണ പരിപാടികള്‍ക്ക് തുടക്കമിട്ട് പൊലീസ്. അലക്ഷ്യമായി റോഡിനു കുറുകെ കടക്കുമ്പോഴും മറ്റുമുണ്ടാകുന്ന അപകടങ്ങളേറുന്ന സാഹചര്യത്തില്‍ ക്ലാസുകള്‍ക്കൊപ്പം കൈപ്പുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന് പൊലീസ് ഗതാഗത വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍ മുഹമ്മദ് അബ്ദുല്ല അല്ലായി അല്‍ നഖ്ബി പറഞ്ഞു.

നടപ്പാതകളിലേക്കു വാഹനങ്ങള്‍ ഇടിച്ചുകയറുന്നതും യാത്രക്കാര്‍ അലക്ഷ്യമായി റോഡിനു കുറുകെ കടക്കുന്നതും തടയാന്‍ ഉറപ്പുള്ള വേലികള്‍ സ്ഥാപിക്കും. ക്രോസിങ്ങുകള്‍, ജംക്ഷനുകള്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പു നല്‍കുന്ന സ്മാര്‍ട് സംവിധാനങ്ങള്‍ വ്യാപകമാക്കും. അനുവദനീയമല്ലാത്ത ഇടങ്ങളില്‍ റോഡിനു കുറുകെ കടക്കുന്നവര്‍ക്കും ഗതാഗത നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കും 400 ദിര്‍ഹമാണു പിഴ. കാല്‍നടയാത്രക്കാര്‍ സീബ്രാലൈനുകളും മേല്‍പാലങ്ങളും ഉപയോഗിക്കണം.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x