Currency

Saudi Arabia

സൗദിയിൽ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ അടുത്തമാസം മടങ്ങണമെന്ന് സുഷമ സ്വരാജ്

സൗദി: സൗദി അറേബ്യയില്‍ മൂന്ന് കമ്പനികള്‍ പൂട്ടിയതു മൂലം തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ അടുത്ത മാസം ഇരുപത്തഞ്ചിനകം നാട്ടിലേക്കു മടങ്ങണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സ്വന്തം നിലയില്‍ മടങ്ങേണ്ടിവരുമെന്നും സുഷമ സ്വരാജ് അറിയിച്ചു. ട്വിറ്ററിലാണു സുഷമ ഇക്കാര്യം വ്യക്തമാക്കിയത്.  കുടിശ്ശിക കിട്ടാനുള്ള എല്ലാവരും ഇക്കാര്യത്തിനുള്ള അപേക്ഷ നല്കണമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യാക്കാരില്‍ ഒരു വിഭാഗം സൗദിയില്‍ തന്നെ തുടരുകയാണ്. കുടിശ്ശിക തിരികെ ലഭിക്കാതെ മടങ്ങില്ലെന്ന നിലപാടാണു ഇവര്‍ കൈകൊണ്ടിരിക്കുന്നത്. അതിനിടെ, തൊഴില്‍ […]

വീട്ടു വേലക്കാരികളെ പ്രദർശിപ്പിച്ചു വില്പന, പ്രതിഷേധത്തെ തുടർന്ന് കമ്പനിക്കെതിരെ സർക്കാർ നടപടി

റിയാദ്: വീട്ടു വേലക്കായി എത്തിച്ച പെൺകുട്ടികളെ ഷോപ്പിംഗ് മാളിൽ പ്രദർശിപ്പിച്ചു വില്പന നടത്തുന്ന ദൃശ്യങ്ങൾ പുറത്തായതോടെ ലോകമെങ്ങും സൗദിക്കെതിരെ പ്രതിഷേധം. കിഴക്കന്‍ പ്രവിശ്യയിലെ ദഹ്റാനിലെ ഷോപ്പിങ് മാളിലാണ് പെൺകുട്ടികളെ നിരത്തി നിറുത്തി കരാർ ഉറപ്പിച്ചു വിട്ടു നൽകിയത്. തിരക്കുള്ള ഷോപ്പിംഗ് മാളിൽ മൂന്ന് പെൺകുട്ടികളെയാണ് റിക്രൂട്ടിങ് കമ്പനി പ്രദർശിപ്പിച്ചത്. സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ അനുമതിയുള്ള റിക്രൂട്ടിങ് കമ്പനിയാണ് ഈ പ്രദർശന വില്പന നടത്തിയത്. മന്ത്രാലയത്തിന്‍െറ അനുമതിയുള്ള റിക്രൂട്ടിങ് കമ്പനികള്‍ക്ക് വേലക്കാരെ സൗദിയിലെത്തിച്ചു ആവശ്യക്കാർക്ക് കൈമാറുന്നതിന് സാധിക്കും. […]

ലോകത്തു നിന്നും ഭീകരത തുടച്ചു നീക്കുന്നതിനുള്ള യുദ്ധത്തില്‍ മുന്‍ നിരയില്‍ തന്നെ സൗദി അറേബ്യയുണ്ടെന്ന് കിരീടാവകാശി

റിയാദ്: ഭീകര സംഘടനയായ ഐ.എസിനെ ചെറുക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന നീക്കങ്ങൾക്കു എല്ലാ പിന്തുണയും നൽകുമെന്ന് സൗദി അറേബ്യ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് വ്യക്തമാക്കി. ലോകത്തു നിന്നും ഭീകരത തുടച്ചു നീക്കുന്നതിനുള്ള യുദ്ധത്തില്‍ മുന്‍ നിരയില്‍ തന്നെ സൗദിയുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ പ്രത്യേക ദൂതനുമായി ജിദ്ദയിലെ അസ്സലാം കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അമീര്‍ മുഹമ്മദ് തീവ്രവാദത്തോടുള്ള രാജ്യത്തിന്റെ നയം ആവര്‍ത്തിച്ചത്. ഐ.എസിനെതിരായ ആഗോള സഖ്യത്തിന് പിന്തുണ തേടിയാണ് അമേരിക്കന്‍ […]

ഫർമസി മേഖലയിൽ നിന്ന് വിദേശികളെ ഒഴിവാക്കണമെന്നു സൗദി തൊഴില്‍-സാമൂഹിക ക്ഷേമ വകുപ്പ്, മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികളുടെ തൊഴിൽ നഷ്ടമാകും

റിയാദ്: ഘട്ടം ഘട്ടമായി ഫർമസി മേഖലയിലും സൗദി വത്കരണം നടപ്പിലാക്കുമെന്ന് തൊഴില്‍, സാമൂഹിക ക്ഷേമ വകുപ്പ് അറിയിച്ചു. തൊഴില്‍ വകുപ്പിന്‍െറ ഒൗദ്യോഗിക വക്താവ് ഖാലിദ് അബ അല്‍ഖൈലാണ് ട്വിറ്റര്‍ അക്കൗണ്ട് വഴി പ്രഖ്യാപനം നടത്തിയത്. ഇതോടെ മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികളുടെ തൊഴിൽ നഷ്ടമാകും. സൗദിയിലെ നിരവധി മരുന്ന് ഷോപ്പുകളിൽ മലയാളികൾ ജോലി ചെയ്യുന്നുണ്ട്. തൊഴിലില്ലായ്മ കുറക്കുന്നതിനായി സൗദി സർക്കാർ കൊണ്ടുവന്ന “വിഷന്‍ 2030” പദ്ധതിയുടെ ഭാഗമായാണ് ഫർമസി മേഖലയിലും സൗദിവത്കരണം നടപ്പിലാക്കുന്നത്. വാര്‍ത്താ വിനിമയ മേഖലയിലും […]

Resident Editor, KUWAIT
Jobin ThomasResident Editor, KUWAIT

കുവൈറ്റ് മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം jobin@garshom.com

Top
x