Currency

സൗദി റെയില്‍വ്വേ സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു

സ്വന്തം ലേഖകൻSunday, August 28, 2016 10:04 am

സൗദി റെയില്‍വ്വേ സര്‍വ്വീസുകളുടെ എണ്ണം അടുത്ത വർഷം മുതൽ വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ട്രെയിന്‍ യാത്രക്കാരിലുണ്ടായ വന്‍ വര്‍ദ്ധന കണക്കിലെടുത്ത് റിയാദ്, ദമാം, ഹുഫൂഫ് എന്നീ നഗരങ്ങള്‍ക്കിടയില്‍ ആഴ്ചയില്‍ 233 പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്നാണ് സൗദി റെയില്‍വെ അറിയിച്ചിരിക്കുന്നത്.

റിയാദ്: സൗദി റെയില്‍വ്വേ സര്‍വ്വീസുകളുടെ എണ്ണം അടുത്ത വർഷം മുതൽ വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ട്രെയിന്‍ യാത്രക്കാരിലുണ്ടായ വന്‍ വര്‍ദ്ധന മൂലമാണ് സര്‍വീസുകളുടെ എണ്ണം ഇരട്ടിയോളമാക്കാന്‍ സൗദി റെയില്‍വെ തീരുമാനിച്ചത്. റിയാദ്, ദമാം, ഹുഫൂഫ് എന്നീ നഗരങ്ങള്‍ക്കിടയില്‍ ആഴ്ചയില്‍ 233 പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്നാണ് സൗദി റെയില്‍വെ അറിയിച്ചിരിക്കുന്നത്.

ഇതോടെ പ്രതിവാര സര്‍വീസുകളുടെ എണ്ണം 233 ആവും. റിയാദ് – ദമാം റൂട്ടില്‍ പ്രതിവാര സര്‍വീസുകളുടെ എണ്ണം 82 ആയും റിയാദിനും ഹുഫൂഫിനുമിടയില്‍ സര്‍വീസുകളുടെ എണ്ണം 68 ആയും ദമാമിനും ഹുഫൂഫിനുമിടയിലുള്ള ട്രെയിനുകളുടെ എണ്ണം 83 ആയുമാണ് വര്‍ദ്ധിപ്പിക്കുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സര്‍വീസും റെയിൽവെ അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. സ്വദേശികളും വിദേശികളും റിയാദ്-ദമാം റൂട്ടിലെ യാത്രക്കായി സൗദി റെയില്‍വെയെ ഏറെ ആശ്രയിക്കാറുണ്ട് എന്നിരിക്കെ പുതിയ തീരുമാനം ഏറെ പ്രയോജനപ്രദമാണ്.

അതേസമയം ഈ വര്‍ഷം ആദ്യ പകുതിയില്‍ സൗദി റെയില്‍വേസ് ഓര്‍ഗനൈസേഷന്‍ ട്രെയിന്‍ സര്‍വീസുകളില്‍ 7,68,000 പേരാണു യാത്ര ചെയ്തതതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ യാത്ര ചെയ്തവരേക്കാള്‍ 45,000 പേരുടെ വര്‍ധനയുണ്ടായതായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണു സൗദി റെയില്‍വ്വേ സര്‍വ്വീസുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x