Currency

ലോകത്തു നിന്നും ഭീകരത തുടച്ചു നീക്കുന്നതിനുള്ള യുദ്ധത്തില്‍ മുന്‍ നിരയില്‍ തന്നെ സൗദി അറേബ്യയുണ്ടെന്ന് കിരീടാവകാശി

Wednesday, July 27, 2016 3:34 pm

റിയാദ്: ഭീകര സംഘടനയായ ഐ.എസിനെ ചെറുക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന നീക്കങ്ങൾക്കു എല്ലാ പിന്തുണയും നൽകുമെന്ന് സൗദി അറേബ്യ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് വ്യക്തമാക്കി. ലോകത്തു നിന്നും ഭീകരത തുടച്ചു നീക്കുന്നതിനുള്ള യുദ്ധത്തില്‍ മുന്‍ നിരയില്‍ തന്നെ സൗദിയുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ പ്രത്യേക ദൂതനുമായി ജിദ്ദയിലെ അസ്സലാം കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അമീര്‍ മുഹമ്മദ് തീവ്രവാദത്തോടുള്ള രാജ്യത്തിന്റെ നയം ആവര്‍ത്തിച്ചത്.

ഐ.എസിനെതിരായ ആഗോള സഖ്യത്തിന് പിന്തുണ തേടിയാണ് അമേരിക്കന്‍ ദൂതന്‍ ജിദ്ദയിലെത്തിയത്. ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സൂഊദ് ബിന്‍ നായിഫ്, അന്വേഷണ വിഭാഗം മേധാവി അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ്, ഇന്‍റലിജന്‍സ് മേധാവി ഖാലിദ് ബിന്‍ അലി അല്‍ ഹുമൈദാന്‍, കിരീടാവകാശിയുടെ പ്രത്യേക സുരക്ഷ കമാണ്ടര്‍ അഹ്മദ് ബിന്‍ സാലിഹ് അല്‍അജ്ലാന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x