സൗദിയില്‍ ആഭ്യന്തര സര്‍വീസ് നടത്തുന്നതിന് പുതുതായി നാല് കമ്പനികള്‍ക്ക് കൂടി സൗദി വ്യോമയാന മന്ത്രാലയം അനുമതി നല്‍കി. പുതിയ കമ്പനികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിലവില്‍ വരും. സൗദി ഗള്‍ഫ്, നെസ്മ, അദീല്‍, സ്കൈ പ്രൈം എന്നീ കമ്പനികള്‍ക്കാണ് സൗദി വ്യോമയാന മന്ത്രാലയം പുതുതായി അനുമതി നല്‍കിയിരിക്കുന്നത്.
റിയാദ്: സൗദിയില്‍ ആഭ്യന്തര സര്‍വീസ് നടത്തുന്നതിന് പുതുതായി നാല് കമ്പനികള്‍ക്ക് കൂടി സൗദി വ്യോമയാന മന്ത്രാലയം അനുമതി നല്‍കി. പുതിയ കമ്പനികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിലവില്‍ വരും. സൗദി ഗള്‍ഫ്, നെസ്മ, അദീല്‍, സ്കൈ പ്രൈം എന്നീ കമ്പനികള്‍ക്കാണ് സൗദി വ്യോമയാന മന്ത്രാലയം പുതുതായി അനുമതി നല്‍കിയിരിക്കുന്നത്. ആദ്യമായാണ് ഇത്രയും കമ്പനികള്‍ക്ക് സൗദിയില്‍ സര്‍വീസ് നടത്തുവാന്‍ അനുമതി ലഭിക്കുന്നത്.
ഇതോടെ ആഭ്യന്തര സെക്ടറുകളിലെ സീറ്റ് ദൗര്‍ലഭ്യം ഇല്ലാതാകുമെന്നും ഗതാഗത മന്ത്രിയും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റുമായ സുലൈമാന്‍ അല്‍ഹംദാന്‍ പറഞ്ഞു. നിലവില്‍ ചില ആഭ്യന്തര സെക്ടറുകളില്‍ സീറ്റ് ദൗര്‍ലഭ്യമുണ്ട്.പുതിയ വിമാന കമ്പനികള്‍ കൂടി വരുന്നതോടെ ഈ പ്രശ്നത്തിന് ശ്വശ്വത പരിഹാരമാകും.
മൂന്ന് കമ്പനികള്‍ ഈ വര്‍ഷം അവസാനത്തോടെയും അദീല്‍ എയര്‍ അടുത്ത വര്‍ഷവുമാകും സര്‍വീസ് ആരംഭിക്കുക. കൂടുതല്‍ വിമാന കമ്പനികള്‍ വരുന്നതോടെ സേവന നിലവാരം മെച്ചപ്പെടുമെന്നാണ് അധികൃതരുടെയും യാത്രക്കാരുടെയും പ്രതീക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.