എച്ച്1 ബി വിസയില്‍ ഭേദഗതികള്‍ വരുത്താന്‍ ട്രമ്പ് ഭരണകൂടം ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ട്. തൊഴില്‍ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ വിസ അനുവദിക്കാനാണ് നീക്കം. ഇതുവഴി ഉയര്‍ന്ന കഴിവുള്ളവര്‍ താഴ്ന്ന ജോലികളില്‍ നിയമിക്കപ്പെടുന്നത് ഒഴിവാക്കാനാകുമെന്നാണ് വാദം.
ഇടക്കാല തെരഞ്ഞെടുപ്പില്‍ അമേരിക്കയിലെ മലയാളി സമൂഹത്തിന് അഭിമാനം പകര്‍ന്നു കൊണ്ട് ഹൂസ്റ്റണില്‍ രണ്ട് മലയാളി സ്ഥാനാര്‍ഥികള്‍ക്ക് അട്ടിമറി വിജയം. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളായി ഫോര്‍ട്ട്ബെന്‍ഡ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ച കെ.പി.ജോര്‍ജും, ഫോര്‍ട്ട്ബെന്‍ഡ് കൗണ്ടി കോര്‍ട്ട് അറ്റ് ലോ നമ്പര്‍ 3 ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ച ജൂലി മാത്യുവുമാണ് വിജയിച്ചത്.
എച്ച് 1 ബി വിസ തട്ടിപ്പ് കേസില്‍ 46കാരനായ ഇന്ത്യന്‍ വംശജന് പിടിയില്‍. തൊഴില്‍ കണ്‍സള്‍ട്ടിങ് കമ്പനി നടത്തുന്ന കിഷോര്‍ കുമാര്‍ കവുറു എന്നയാളാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജാമ്യത്തില്‍ വിട്ടു.
ഏറെ വിവാദങ്ങള്‍ക്കു ശേഷം സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ ബ്രെറ്റ് കവനയുടെ ഒഴിവിലേക്ക് ഡി.സി സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജിയായി ഇന്ത്യന്‍ വംശജയെത്തിയേക്കും. നിലവില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് റെഗുലേറ്ററി അഫയേഴ്സ് ഓഫിസില്‍ അഡ്മിനിസ്ട്രേറ്ററായ നവോമി ജഹാംഗീര്‍ റാവുവിനാണ് (45) സാധ്യത കല്പിക്കപ്പെടുന്നത്.
സെല്‍ഫിയെടുക്കാനുള്ള ശ്രമത്തില്‍ അമേരിക്കയില്‍ മലയാളി യുവ ദമ്പതികള്‍ കൊക്കയില്‍ വീണു മരിച്ചു. കതിരൂര്‍ ശ്രേയസ് ആശുപത്രി ഉടമ ഡോ. എം.വി. വിശ്വനാഥന്-ഡോ. സുഹാസിനി ദമ്പതികളുടെ മകന് ബാവുക്കം വീട്ടില്‍ വിഷ്ണു (29) ഭാര്യ മീനാക്ഷി (29) എന്നിവരാണ് മരിച്ചത്.
അമേരിക്കയിലേക്ക് എച്ച് 1 ബി വിസയില്‍ ജോലിക്ക് വരുന്നത് കൂടുതല്‍ ബുദ്ധിമുട്ടായി മാറാന്‍ പോകുന്നു. അതിസമര്ഥര്ക്കും ഉയര്‍ന്ന വേതനം ലഭിക്കുന്നവര്‍ക്കും മാത്രമായി ഈ വിസ പരിമിതപ്പെടുത്തുന്ന കാര്യം ട്രമ്പ് ഭരണകൂടം പരിഗണിച്ചു വരികയാണ്.
അമേരിക്കയില്‍ സ്ഥിരതാമസത്തിന് വിദേശികള്‍ക്ക് അനുമതി നല്കുന്ന ഗ്രീന്‍ കാര്‍ഡിന് ആറു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ അപേക്ഷ നല്കി കാത്തിരിക്കുമ്പോള്‍ 2017 ല്‍ ഗ്രീന്‍കാര്‍ഡ് ലഭിച്ചത് 60,394 പേര്‍ക്കാണെന്ന് റിപ്പോര്‍ട്ട്.
അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിലേക്കു മത്സരിക്കുന്ന രണ്ട് ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ഥികളെ കൂടി ഡെമോക്രാറ്റിക് പാര്‍ട്ടി വിജയസാധ്യതയുള്ളവരുടെ പട്ടികയായ ‘ബ്ലു ടു ഗ്രീന്‍’ പ്രോഗ്രാമില്‍ പാര്‍ട്ടി ഉള്‍പ്പെടുത്തി.
എച്ച്1 ബി വിസ കാലാവധി മൂന്നു വര്‍ഷത്തില്‍ താഴെയായി കുറയ്ക്കുന്നതിനെതിരെ ഐടി കമ്പനികള്‍ കോടതിയിലേക്ക്. യുഎസ് പൗരത്വ, കുടിയേറ്റ സേവന വിഭാഗ (യുഎസ്സിഐഎസ്)ത്തിനെതിരെയാണ് കമ്പനികളുടെ കൂട്ടായ്മയായ ഐടി സേര്‍വ് അലയന്‍സ് കേസു കൊടുത്തത്.
യു.എസ് കോണ്‍ഗ്രസിലേക്കു മത്സരിക്കുന്ന പ്രസ്റ്റണ്‍ കുല്ക്കര്ഇി, ഫോര്‍ട്ട്ബെന്‍ഡ് കൗണ്ടി ജഡ്ജി സ്ഥാനാര്‍ഥിയും മലയാളിയുമായ കെ.പി ജോര്‍ജ്, കൗണ്ടി കോര്‍ട്ട് അറ്റ് ലോ മൂന്നിലേക്കു മത്സരിക്കുന്ന മലയാളി ജൂലി മാത്യു എന്നിവര്‍ സംയുക്തമായും, ഒറ്റയ്ക്കും ഹൂസ്റ്റണിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വോട്ടര്‍മാരുമായി ആശയവിനിമയം നടത്തുകയും വോട്ടു തേടുകയും ചെയ്തു.