യുഎസിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍കാര്‍ഡുകള്‍ നല്‍കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. ഗ്രീന്കാര്ഡുകളിലൂടെ കുടിയേറ്റക്കാര്‍ പബ്ലിക്ക് ബെനഫിറ്റുകള്‍ നേടുന്നതിന് വിഘാതമുണ്ടാക്കുകയെന്നതും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
അലാസ്കയില്‍ വാഹനാപകടത്തില്‍ മുന്‍ എംപിയും തെലുങ്കുദേശം നേതാവുമായ എം.വി.എസ്. മൂര്‍ത്തി(76) ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ മരിച്ചു. അദ്ദേഹത്തോടൊപ്പം കാറില്‍ ഉണ്ടായിരുന്ന വാനിന്റെ ഡ്രൈവര്‍ ശിവ, പട്ടാമ്പി രാമയ്യ, ബാസവ, എം.വി.എസ്.മൂര്‍ത്തി എന്നിവരാണ് മരിച്ചത്.
ഇന്ത്യന്‍ വംശജയെ യുഎസ് ആണവോര്‍ജ വിഭാഗത്തിന്റെ സുപ്രധാന സ്ഥാനത്തേക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശുപാര്‍ശ ചെയ്തു. ഇന്ത്യന്‍ വംശജയായ റിതാ ബരന്‍വാളിനെയാണ് ആണവോര്‍ജ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തേക്കു ശുപാര്‍ശ ചെയ്തുകൊണ്ട് വൈറ്റ്ഹൗസ് ഉത്തരവു പുറത്തിറക്കിയത്.
ഫിലാഡല്‍ഫിയയില്‍ നിന്നും ന്യൂ യോര്‍ക്കിലേക്കുള്ള യാത്രക്കിടെ ന്യൂ ജേഴ്സി ഗാര്ഡന് സ്റ്റേറ്റ് പാര്‍ക്ക് വേയില്‍ വെച്ച് മലയാളികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. പരുക്കേറ്റ നാല് പേരും ഗുരുതാരവസ്ഥയില്‍ ചികിത്സയിലാണ്. ഫിലാഡല്‍ഫിയയില്‍ താമസിക്കുന്ന തോമസ് ജോര്‍ജ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്.
എച്ച്4 വിസക്കാരുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യത്തില്‍ മൂന്നുമാസത്തിനുള്ളില്‍ അന്തിമതീരുമാനമെടുക്കുമെന്ന് ട്രംപ് ഭരണകൂടം. ആഭ്യന്തര സുരക്ഷാ വകുപ്പ് ഫെഡറല്‍ കോടതിയെ ഇക്കാര്യം അറിയിച്ചു.
ആറുമാസം പ്രായമായ കുഞ്ഞിനു വൈദ്യപരിശോധന നടത്തിയില്ലന്ന കുറ്റത്തിനു ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ യുഎസില്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശികളായ പ്രകാശ് സേട്ടു മാലാ പനീര്‍സെല്‍വം ദമ്പതികളെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ മകള്‍ ആറു മാസം പ്രായമുള്ള ഹിമിഷയ്ക്കു ഡോക്ടര്‍മാര്‍ നിശ്ചയിച്ച വൈദ്യപരിശോധന നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സെപ്റ്റംബര്‍ 15ന് ഡാളസില്‍ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇര്‍വിങ് 900 നോര്‍ത്ത് ബല്‍റ്റ്റ് ലൈനിലുള്ള ചിന്മയ ചിത്രകൂട്ടിലാണ് വിസ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ചിന്മയാ മിഷന്, ഇന്ത്യന്‍ അസ്സോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സ്സ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.
അമേരിക്കന്‍ നഗരമായ സിന്‍സിനാറ്റിയിലെ ഫിഫ്ത് തേര്‍ഡ് ബാങ്ക് കെട്ടിടത്തില്‍ ആയുധധാരി നടത്തിയ വെടിവെപ്പില്‍ ഇന്ത്യക്കാരനടക്കം മൂന്നു പേര് കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ആന്ധ്ര പ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ 25കാരന് പൃഥിരാജ് കാന്ദേപാണ് കൊല്ലപ്പെട്ടത്.
സ്കൂള്‍ സോണുകളില്‍ അമിത വേഗത്തില്‍ ഓടിക്കുന്ന വാഹനങ്ങളെ പിടികൂടുന്നതിന് ന്യൂയോര്‍ക്ക് സിറ്റിയില്‍ 140 സ്പീഡ് ക്യാമറകള്‍ സ്ഥാപിക്കുന്നു. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചതോടെയാണ് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയെ പുതിയ നിയമ നടപടികളില്‍ ഒപ്പ് വെച്ചത്.
ആരോഗ്യ പരിരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്ക് യു.എസില്‍ അഞ്ചുവര്‍ഷത്തിലേറെ വര്‍ഷം(63 മാസം) തടവുശിക്ഷ. കാലിഫോര്‍ണിയയിലെ വിലാസിനി ഗണേഷിനെ(47)യാണ് ശിക്ഷിച്ചത്.