വൈവിധ്യമാര്‍ന്ന മേഖലകളില്‍ മികവാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ച് 2018ല്‍ ലോകത്ത് ഏറ്റുവമധികം സ്വാധീനം ചെലുത്തിയ 25 കൗമാരപ്രായക്കാരുടെ പട്ടിക ടൈം മാസിക തയാറാക്കിയപ്പോള്‍ ഇന്ത്യന്‍ വംശജരായ മൂന്ന് വിദ്യാര്‍ഥികള്‍ പട്ടികയില്‍ ഇടം കണ്ടെത്തി.
അമേരിക്കയിലെ എംബസിയിലും, ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലും പാസ്പോര്‍ട്ട് പുതുക്കുന്നതിനും, പുതിയ പാസ്പോര്‍ട്ട് എടുക്കുന്നതിനും അപേക്ഷ നല്കിയ ശേഷം ദിവസങ്ങളോളം ഇനി കാത്തിരിക്കേണ്ട. അപേക്ഷകള്‍ കൃത്യമാണെങ്കില്‍ 48 മണിക്കൂറിനകം ഇനി പാസ്പോര്‍ട്ട് ലഭിക്കും.
2014നുശേഷം യു.എസില്‍ രാഷ്ട്രീയ അഭയം തേടിയ ഇന്ത്യക്കാരുടെ എണ്ണം 20,000 കടന്നതായി റിപ്പോര്‍ട്ട്. യു.എസ് ആഭ്യന്തര സുരക്ഷ വകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ ജൂലൈ വരെ 20,235 ഇന്ത്യക്കാരാണ് യു.എസില്‍ രാഷ്ട്രീയ അഭയത്തിനായി അപേക്ഷ നല്‍കിയത്.
കമ്പനിയുടെ അമേരിക്കയിലെ കേന്ദ്രങ്ങളില്‍ നടത്തുന്ന നിയമനങ്ങളില്‍ ദക്ഷിണേഷ്യക്കാരല്ലാത്തവരോട് വിവേചനം കാണിക്കുന്നുവെന്ന് ആക്ഷേപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് യു.എസ് കോടതി കമ്പനിക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത്.
അമേരിക്കയുടെ മിഡ് വെസ്റ്റ് മേഖല ശീതക്കാറ്റില്‍ തണുത്തു വിറയ്ക്കുന്നു. ഇതിനു പുറമേയുള്ള മഞ്ഞുവീഴ്ച കൂടിയായതോടെ നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നു. പല പ്രധാന ഹൈവേകളും അടച്ചിട്ടിരിക്കുകയാണ്.
എച്ച് 1 ബി വസിക്കാരുടെ ജീവിതപങ്കാളിക്ക് അമേരിക്കയില്‍ തൊഴില്‍ ചെയ്യുന്നതിന് അനുമതി നല്കുന്ന വര്‍ക്ക് ഓതറൈസേഷന്‍ റദ്ദാക്കാനുള്ള ട്രമ്പിന്റെ നീക്കം തടയണമെന്ന് ആവശ്യപ്പെടുന്ന ബില്‍ അന്ന എഷോ, സൊ ലോഫ്ഗ്രെന് എന്നീ കോണ്‍ഗ്രസ് അംഗങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ചു.
അമേരിക്കയിലെ ന്യൂജേഴ്സിയില്‍ വെടിയേറ്റ് ഇന്ത്യക്കാരന് കൊല്ലപ്പെട്ടു. തെലങ്കാന സ്വദേശിയും ന്യൂജേഴ്സിയിലെ താമസക്കാരനുമായ സുനില്‍ ഹെഡ്ലയാണ്(61) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
യു.എസിലെ ഇന്ത്യന്‍ വംശജയായ പ്രമുഖ അഭിഭാഷക നിയോമി റാവുവിനെ ബ്രെറ്റ് കവന സുപ്രീംകോടതി ജഡ്ജിയായതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്ക് നോമിനേറ്റ് ചെയ്തു. യു.എസില്‍ സുപ്രീംകോടതിക്കുശേഷം ഏറ്റവും അധികാരമുള്ള ഡി.സി സര്‍ക്യൂട്ട് അപ്പീല്‍ കോടതിയിലേക്കാണ് നിയോമിയെ പ്രസിഡന്റ് ട്രംപ് നിര്‍ദേശിച്ചത്.
മലയാളിയായ കെവിന് മാത്യൂ അമേരിക്കന്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോര്‍ക്കില്‍ നിന്നാണ് ചരിത്രം കുറിച്ചു കൊണ്ട് 34കാരനായ കെവിന് തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യത്തെ സൗത്ത് ഏഷ്യന്‍ സെനറ്റര്‍ കൂടിയാണ് കെവിന് മാത്യൂ.
ന്യൂജഴ്സി ചെസ്റ്ററിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ മറിയാമ്മ തോമസ് (73), കൊച്ചുമകള്‍ സോഫി ( 5) എന്നിവര്‍ മരിച്ചു. മറിയാമ്മയുടെ ഭര്‍ത്താവ് ചെറിയാന് തോമസിനെ പരുക്കുകളോടെ മോറിസ് ടൗണ്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ചെറിയാനാണ് വാഹനം ഓടിച്ചിരുന്നത്.