Currency

ഹൂസ്റ്റണില്‍ ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ഥികളുടെ പ്രചാരണം സജീവം

സ്വന്തം ലേഖകന്‍Sunday, October 14, 2018 12:07 pm

ഹൂസ്റ്റണ്‍: അമേരിക്കയില്‍ നവംബറില്‍ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍തികളുടെ പ്രചാരണം ഹൂസ്റ്റണില്‍ സജീവമായി. യു.എസ് കോണ്‍ഗ്രസിലേക്കു മത്സരിക്കുന്ന പ്രസ്റ്റണ്‍ കുല്‍ക്കര്‍ഇി, ഫോര്‍ട്ട്ബെന്‍ഡ് കൗണ്ടി ജഡ്ജി സ്ഥാനാര്‍ഥിയും മലയാളിയുമായ കെ.പി ജോര്‍ജ്, കൗണ്ടി കോര്‍ട്ട് അറ്റ് ലോ മൂന്നിലേക്കു മത്സരിക്കുന്ന മലയാളി ജൂലി മാത്യു എന്നിവര്‍ സംയുക്തമായും, ഒറ്റയ്ക്കും ഹൂസ്റ്റണിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വോട്ടര്‍മാരുമായി ആശയവിനിമയം നടത്തുകയും വോട്ടു തേടുകയും ചെയ്തു.

ഹൂസ്റ്റണിലെ വിവിധ പള്ളികളിലും, ക്ഷേത്രങ്ങളിലും, മോസ്‌കുകളിലുമെത്തി സ്ഥാനാര്‍ഥികള്‍ വിശ്വാസികളെ നേരില്‍ കണ്ട് സംഭാഷണം നടത്തുകയുണ്ടായി. ഓരോ സ്ഥാനാര്‍ഥികളും തങ്ങളുടെ അജന്‍ഡകള്‍ വോട്ടര്‍മാരെ ധരിപ്പിച്ചു. ഇവിടങ്ങളിലൊക്കെ വോട്ടര്‍ രജിസ്ട്രേഷനുള്ള സൗകര്യവും ക്രമീകരിച്ചിരുന്നു.

ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ രണ്ടു വരെയാണ് ഏര്‍ലി വോട്ടിംഗിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെയാണ് വോട്ടിംഗ് സമയം. നവംബര്‍ ആറിനാണ് പൊതുതെരഞ്ഞെടുപ്പ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x