സംസ്ഥാനത്തെ ഒന്നടങ്കം ആശങ്കയിലാക്കി പടര്‍ന്നു പിടിക്കുകയാണ് നിപ വൈറസ്. ഈ രോഗം പടര്‍ന്ന് പിടിക്കുമ്പോഴും എങ്ങനെയാണ് ഈ വൈറസ് പരക്കുന്നത്, എന്തെല്ലാം മുന്‍കരുതല്‍ എടുക്കണം, എന്തൊക്കെയാണ് രോഗ ലക്ഷണങ്ങള്‍ എന്നിവ എന്താണെന്ന് അധികമാര്‍ക്കും അറിയില്ല.
കാറായി രൂപമാറ്റം സാധിക്കുന്ന റോബോട്ടുകളെ നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ജപ്പാനിലെ എന്‍ജിനീയര്‍മാര്‍. 3.7 മീറ്റര്‍ ഉയരമുള്ള രണ്ട് പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന റോബോട്ടിനാണ് രൂപം നല്‍കിയിരിക്കുന്നത്.
ജീവിതശൈലീ രോഗങ്ങളും പകര്‍ച്ചവ്യാധികളുമാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളികള്‍. സംസ്ഥാനത്ത് മൂന്നില്‍ ഒരാള്‍ പ്രമേഹരോഗിയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒപ്പം വിവിധതരം പനികള്‍ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്.
തലയുടെ ഒരു ഭാഗം മുറിഞ്ഞുപോയതിനുശേഷവും ഒരാഴ്ച്ചയിലധികമായി ജീവിച്ചിരിക്കുന്ന കോഴി അത്ഭുതമാകുന്നു. തായ്ലന്ഡിലെ റച്ചബൂരി പ്രവശ്യയിലാണ് ഏവരെയും അമ്പരപ്പിച്ച അത്ഭുതം നടക്കുന്നത്. സംഭവമറിഞ്ഞെത്തിയ കുറച്ച് സന്ന്യാസിമാര്‍ ഈ കോഴിയെ ഏറ്റെടുത്തു. സിറിഞ്ചിലൂടെ അവര്‍ ഈ കോഴിക്ക് ഭക്ഷണം നല്കിക്കൊണ്ടിരിക്കുകയാണ്.
ഹോളിവുഡ് റോബോട്ടിക് ചിത്രങ്ങളിലെ നായകന് വില്‍സ്മിത്തും ഹ്യൂമനോയ്ഡ് റോബോട്ട് സോഫിയയും ഒരുമിച്ചുള്ള വീഡിയോ വൈറലായി. 62 ഭാവങ്ങള്‍ മുഖത്ത് വരുത്താന്‍ ശേഷിയുള്ള സോഫിയയും വില്സ്മിത്തുമൊത്തുള്ള ഡേറ്റിംഗ് വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഇന്ത്യയിലെന്നല്ല ലോകമെമ്പാടും വൈറലായിരുന്നു പ്രിയാ വാര്യരുടെ കണ്ണിറുക്കല്‍. കേവലം ഒരു സിനിമാ പാട്ടിലെ രംഗത്തിലൂടെ കണ്ണിറുക്കി കാണിച്ച് പ്രിയ പ്രേക്ഷകരെ കീഴടക്കി. എന്നാല്‍ പ്രിയയ്ക്ക് ശേഷം ചൈനയില്‍ നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകയുടെ കണ്ണുരുട്ടലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത്.
മനുഷ്യനല്ലാത്ത ജീവികളില്‍ കുരങ്ങന്മാരുടെ സെല്‍ഫികള്‍ നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ കുരങ്ങന്മാരുടെ ആധിപത്യം തകര്‍ത്ത് ജന്തുലോകത്ത് നിന്നും പുതിയ ഒരു സെല്‍ഫി പിറന്നിരിക്കുകയാണ്. അന്റാര്‍ട്ടിക്കയില്‍ നിന്നുള്ള രണ്ട് പെന്‍ഗ്വിനുകളാണ് പുതിയ സെല്‍ഫി വിദഗ്ധര്‍.
കടുത്ത പുകവലിക്കാരനായ ഒറാങ്ങ് ഉട്ടാന്റെ വീഡിയോ വൈറലാകുന്നു. നല്ല സ്റ്റൈലില്‍ പുകയൂതി വിടുന്ന ഓഡോണിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്തോനോഷ്യയിലെ ബന്ദൂങ് സൂവാണ് ഓഡോണിന്റെ വാസസ്ഥലം.
ഒരാള്‍ പ്ലെയിന്‍ ഗ്ലാസും പിടിച്ച് നില്ക്കുന്നു. ഇതിന്റെ മറുവശത്ത് ബലൂണ്‍ വച്ചിട്ടുണ്ട്. ഒരു ഭാഗത്ത് നിന്ന് സന്ന്യാസി തന്റെ സര്‍വശക്തിയും കൈയിലേക്ക് ആവാഹിച്ച് സൂചി ഗ്ലാസിലേക്ക് എറിഞ്ഞു. അവിശ്വസനീയമാം വിധം ഗ്ലാസിന് മറുപുറത്തുള്ള ബലൂണ്‍ പൊട്ടുന്നു. ഈ രംഗങ്ങളാണ് വീഡിയോയിലുള്ളത്.
ടെലിവിഷന്‍ ഗോള്‍ഡ് ചാനലിന്റെ ‘സൂ ഡേ’ പ്രഭാതപരിപാടിക്കിടെയായിരുന്നു ഐബിസ് പക്ഷി ന്യൂസ് റൂമിലെത്തി താരമായത്. സാന്‍ ഡിയാഗോ മൃഗശാലയിലെ പക്ഷികളെ പരിചയപ്പെടുത്തുന്ന എപ്പിസോഡായിരുന്നു അത്.