
മനുഷ്യനല്ലാത്ത ജീവികളില്‍ കുരങ്ങന്മാരുടെ സെല്‍ഫികള്‍ നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ കുരങ്ങന്മാരുടെ ആധിപത്യം തകര്‍ത്ത് ജന്തുലോകത്ത് നിന്നും പുതിയ ഒരു സെല്‍ഫി പിറന്നിരിക്കുകയാണ്. അന്റാര്‍ട്ടിക്കയില്‍ നിന്നുള്ള രണ്ട് പെന്‍ഗ്വിനുകളാണ് പുതിയ സെല്‍ഫി വിദഗ്ധര്‍. തുടക്കക്കാരായത് കൊണ്ട് എങ്ങനെ സെല്‍ഫിക്ക് പോസ് ചെയ്യണമെന്നറിയില്ല. എങ്കിലും സെല്ഫിയായി നിശ്ചല ചിത്രമല്ല മറിച്ച് സെല്‍ഫി വീഡിയോ തന്നെയാണ് എമ്പറര്‍ പെന്ഗ്വിന് വിഭാഗത്തില്‍പ്പെട്ട ഇരുവരും ചേര്‍ന്നെടുത്തത്.
പെന്‍ഗ്വിനുകളെ നിരീക്ഷിക്കാന്‍ വേണ്ടി ആസ്ട്രേലിയക്കാരനായ ആസ്റ്റര്‍ റുക്കി എന്ന ഗവേഷകന് ഒരു കാമറ സ്ഥാപിച്ചിരുന്നു. സ്വതവേ കൗതുകം കൂടുതലുള്ള പെന്‍ഗ്വിനുകള്‍ ക്യാമറ മറിച്ചിട്ട ശേഷം അത് പരിശോധിക്കുകയായിരുന്നു. ഇതിനിടയിലാണ് സെല്‍ഫിക്ക് തുല്യമായ വീഡിയോ ക്യാമറയില്‍ പതിഞ്ഞത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഈ പെന്ഗ്വിന് സെല്‍ഫി. പെന്‍ഗ്വിനുകളുടെ സെല്‍ഫി വീഡിയോ അനിമേഷനാണെന്നാണ് പലരും ആദ്യം ധരിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.