നന്നായി ഉറങ്ങാന്‍ സാധിക്കാതെ വരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കും. രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം ലഭിക്കാതെ വരുന്നതിനു പുറമേ രാവിലെ ആയാല്‍ ക്ഷീണവും ഉന്മേഷക്കുറവും അനുഭവപ്പെടും. ഉറക്കക്കുറവ് നമ്മുടെ ശരീരത്തെ മാത്രമല്ല മനസിനെ കൂടി ബാധിക്കുന്ന പ്രശ്നമാണ്.
ഒരേ ക്ലാസില്‍ തന്നെ രണ്ട് വര്‍ഷം ഇരിക്കേണ്ടി വരുന്നവരെ സാധാരണ പരാജിതര്‍ അല്ലെങ്കില്‍ കഴിവില്ലാത്തവര്‍ എന്ന് കുറ്റപ്പെടുത്താറാണ് പതിവ്. എന്നാല്‍ ഒരേ ക്ലാസില്‍ തന്നെ ഒരു വര്‍ഷം കൂടി അധികമിരുന്നാല്‍ ഐ.ക്യു (Intelligence quotient) കൂടുമെന്നാണ് പുതിയൊരു പഠനം പറയുന്നത്.
പോഞ്ചോ എന്ന മിടുക്കന് നായയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. തളര്‍ന്നു വീണ പോലീസുകാരന്റെ ജീവന് രക്ഷിക്കാനായി പോഞ്ചോ സി.പി.ആര് നല്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മാഡ്രിഡ് മുന്‍സിപ്പല്‍ പെലീസിലെ നായയാണ് പോഞ്ചോ.
സര്‍ബത്തിലും ഫലൂദയിലും കാണുന്ന ‘കസ് കസ്’ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കാനും പ്രയോജനപ്രദമാണ്. ഇരുമ്പും മഗ്നീഷ്യവും സെലീനിയവും നിരോക്സീകാരികള്‍, ഒമേഗ 3 ഫാറ്റിആസിഡുകള്‍, ഉപകാരപ്രദങ്ങളായ മറ്റു ഫൈറ്റോന്യൂട്രിയന്റുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.
ശരീരത്തിന് ആവശ്യമുള്ള ഏറെ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ്.
രാജ്യത്ത് ഹൃദയാഘാത സാധ്യത ഏറ്റവും കൂടിയ സംസ്ഥാനം കേരളമെന്ന് പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയേറെ. ഹൃദയാഘാത സാധ്യത കുറഞ്ഞ സംസ്ഥാനം ജാര്ഖണ്ഡെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വളരെ നേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. അധികം സമയം കമ്പ്യൂട്ടറിന് മുന്നില്‍ ചിലവഴിക്കുമ്പോള്‍ കണ്ണുകള്‍ക്ക് ആയാസം വര്‍ധിക്കുന്നു. ഇതിനെയാണ് ‘കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം’ എന്നു പറയുന്നത്.
സ്മാര്‍ട്ട് ഫോണിന്റെ വരവോടെ പലപ്പോഴും ഉറങ്ങുന്ന സമയത്ത് ഫോണില്‍ നോക്കി ഏറെ നേരം വൈകിയേ നാം ഉറങ്ങാറുള്ളു. ഇങ്ങനെ ഉറക്കം കുറയുന്നതോടെ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കാതെ വരുന്നു. ഇത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കും.
പണ്ട് ചായ എന്നാല്‍ കട്ടന്‍ അല്ലെങ്കില്‍ പാല് എന്ന രണ്ട് വഗഭേതങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ രണ്ട് വഗഭേതങ്ങളില്‍ ഒതുങ്ങി നിന്ന ചായയ്ക്ക് ഇന്ന് ലൈം ടീ, ഗ്രീന്‍ ടീ, ജിഞ്ജര്‍ ടീ എന്നിങ്ങനെ നിരവധി വെറൈറ്റികള്‍ വന്നുകഴിഞ്ഞു. ഈ ശ്രേണിയിലേക്കാണ് ബ്ലൂ ടി അഥവാ നീല ചായ വന്നിരിക്കുന്നത്. നീല നിറത്തിളുള്ള ഈ ചയയില്‍ കഫീനില്ല എന്നതാണ് പ്രത്യേകത. ശംഖുപുഷ്പം ഉപയോഗിച്ചാണ് ഈ ചായ തയ്യാറാക്കുന്നത്. ഈ നീല ചായ പോഷകഗുണങ്ങളാല്‍ സമ്പന്നമാണെന്നാണ് ടീബോക്സ്.കോം […]
വടക്കന്‍ പാരീസില്‍ ബഹുനില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴാന്‍ തുടങ്ങിയ കുഞ്ഞിനെ അതിസാഹസികമായി രക്ഷപെടുത്തി യുവാവ്. നാലാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴാന്‍ തുടങ്ങിയ നാലു വയസുകാരനെയാണ് മമുദു ഗസ്സാമ എന്ന 22 കാരന് കുടിയേറ്റ യുവാവ് രക്ഷപെടുത്തിയത്.