മൂന്ന് വിഭാഗക്കാര്‍ മാത്രമാണ് നിര്‍ബന്ധമായും മാസ്ക് ധരിക്കേണ്ടതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഒന്ന്, കൊവിഡ് ലക്ഷണങ്ങളുമായി കഴിയുന്നവര്‍. രണ്ട്, കൊവിഡ് ബാധിച്ചവരെയോ നിരീക്ഷണത്തിലിരിക്കുന്നവരെയോ പരിചരിക്കുന്നവര്‍. മൂന്ന്, ആരോഗ്യപ്രവര്‍ത്തകര്‍. ഇതിലധികമുള്ളവര് നിലവില്‍ മാസ്ക് ധരിക്കേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് നല്കുന്ന സൂചന.
കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. താജ്മഹല്‍ അടക്കമുള്ള ദേശീയ ചരിത്ര സ്മാരകങ്ങള്‍ ഇന്നു മുതല്‍ അടച്ചിടും. ദേശീയ ചരിത്ര സ്മാരകങ്ങള്‍ മാര്‍ച്ച് 31 വരെയാകും അടച്ചിടുകയെന്ന് മന്ത്രി പ്രഹ്ലാദ് പട്ടേല്‍ അറിയിച്ചു. പ്രതിദിനം 70,000 ലേറെ സന്ദര്‍ശകര്‍ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് താജ്മഹല്‍.
കൊവിഡ് 19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. നൂറിലധികം രാജ്യങ്ങളില്‍ രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് പ്രഖ്യാപനം. അത്യന്തം ആശങ്കാജനകമാണ് സാഹചര്യമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി. ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗെബ്രയേസസാണ് പ്രഖ്യാപനം നടത്തിയത്.
ഗര്‍ഭ പാത്രത്തില്‍ നിന്ന് നിര്‍ത്താത്ത കരച്ചിലോടെയാവും ചോരക്കുഞ്ഞുങ്ങള്‍ പുറത്തെത്തുക. എന്നാല്‍ അമ്മയുടെ വയറ്റില്‍ നിന്ന് പുറത്തുവന്ന ഉടന്‍ ഡോക്ടറെ കട്ടകലിപ്പോടെ നോക്കുന്ന കുഞ്ഞിന്റെ ചിത്രം വൈറലാകുകയാണ്. ഫെബ്രുവരി 13ന് റിയോഡി ജനീറോയില്‍ ജനിച്ച ഇസബെല്ല പേരേര ഡി ജീസസ് ആണ് ഇത്തരത്തില്‍ ഡോക്ടറെ ദേഷ്യപ്പെട്ട് നോക്കുന്നത്.
തങ്ങളുടെ എല്ലാ ഓമനമൃഗങ്ങളെയും മാസ്ക് ധരിപ്പിച്ചിരിക്കുകയാണ് ചൈനയിലെ ജനങ്ങള്‍. കണ്ണുമാത്രം പുറത്ത് കാണാവുന്ന രീതിയില്‍ മാസ്ക് ധരിച്ച് സഞ്ചരിക്കുന്ന പൂച്ചയുടെയും പട്ടിയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ ചൈനയിലെ സമൂഹമാധ്യമങ്ങളിലുടനീളം വ്യാപകമായി പ്രചരിക്കുന്നത്. ചില ചിത്രങ്ങള്‍ ട്വിറ്ററില്‍ വൈറലായിട്ടുണ്ട്.
നിരവധി പേരാണ് ഇന്റര്‍നെറ്റില്‍ ‘കൊറോണ’ വൈറസുമായ ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിച്ചിരിക്കുന്നത്. ഇതിനിടെ ശ്രദ്ധേയമായ മറ്റൊരു വിഷയം കൂടി കടന്നുവരികയാണ്. ‘കൊറോണ’ എന്ന് ഗൂഗിളില്‍ തിരയുമ്പോള്‍ ‘കൊറോണ’ വൈറസ് എന്ന ഉത്തരത്തിന് ശേഷം രണ്ടാമതായി വരുന്നത് ‘കൊറോണ’ ബിയറിന്റെ പേരാണ്.
കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം മയക്കുമരുന്നിനേക്കാള്‍ മാരകമാകുകയാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മൊബൈല്‍ ഫോണ്‍ മാത്രമല്ല, ടാബ്ലെറ്റ്, ലാപ്ടോപ്, ടിവി ഇവയൊന്നും കുട്ടികള്‍ക്ക് നല്‍കാതിരിക്കുക. മൊബൈല്‍ ഫോണിന്റെ ഉപയോഗത്തില്‍ മാത്രമല്ല ഇന്റര്‍നെറ്റിന്റെ ഉപയോഗത്തിന്റെ കാര്യത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്.
ഉറക്കമില്ലായ്മയെ നിസാരമായി കാണരുതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഉറക്കക്കുറവ് ഹൃദയാഘാതത്തിന് കാരണമാകുമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. ഇതിന് പ്രായമോ ശരീരഭാരമോ ഒന്നും ഒരു മാനദണ്ഡമല്ലെന്നും പഠനത്തില്‍ പറയുന്നു. സ്ഥിരമായി വ്യായാമം ചെയ്യുന്നുണ്ടെന്നതോ പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ ഇല്ലെന്നതോ ഉറക്കകുറവ് മൂലമുള്ള ഹൃദ്രോഗസാധ്യതയെ തള്ളിക്കളയില്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രവാസ ലോകത്ത് നിരവധി പേരെയാണ് പ്രമേഹ രോഗം വാധിക്കുന്നത്. തെറ്റായ ജീവിത രീതിയും ഭക്ഷണക്രമവുമാണ് ഇതിന് കാരണം. ജീവിതശൈലിയില്‍ ശരിയായ മാറ്റം വരുത്തുകയും ഭക്ഷണ ശീലങ്ങള്‍ ക്രമപ്പെടുത്തുകയും ചെയ്താല്‍ പ്രമേഹ സാധ്യതയെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് മെഡിക്കല്‍ വിദഗ്ദരുടെ വിലയിരുത്തല്‍. ലക്ഷണങ്ങള്‍ അവഗണിക്കരുതെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്തോനേഷ്യയിലാണ് സംഭവം. ഓജോള്‍ എന്ന ഓണ്‍ലൈന്‍ ഡെലിവറി ആപ്ലിക്കേഷനില്‍ ജോലി ചെയ്യുന്ന ദാര്‍ട്ടോ എന്നയാളാണ് വീഡിയോയിലുള്ളത്. ഉപഭോക്താക്കള്‍ക്ക് വിവിധ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഓജോളില്‍ നിന്ന് കാത്തിരുന്നു കിട്ടിയ ഒരേയൊരു ഓര്‍ഡര്‍ അനുസരിച്ച് സാധനം വാങ്ങി എത്തിക്കാനായി തുടങ്ങിയപ്പോള്‍ ഉപഭോക്താവ് അത് റദ്ദാക്കുകയും ചെയ്തു. ഇതോടെയാണ് ഡെലിവറി ജീവനക്കാര്‍ വഴിയിലിരുന്ന് പൊട്ടിക്കരഞ്ഞത്.