ചൈന: ലോകം മുഴുവനും ഭീതി വിതച്ചുകൊണ്ടാണ് കൊറോണ വൈറസ് പടര്‍ന്നു കൊണ്ടിരിക്കുന്നത്. ലോകത്താകെ നാല്പതിനായിരത്തിലധികം ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തി അഞ്ഞൂറിലധികമായി. വൈറസ് ഭീതിയെ തുടര്‍ന്ന് മനുഷ്യര്‍ക്ക് മാത്രമല്ല വളര്‍ത്തുമൃഗങ്ങള്‍ക്കും മാസ്ക് നല്‍കിയിരിക്കുകയാണ് ചൈനയിലുള്ളവര്‍.
എന്നാല്‍ വളര്‍ത്തുമൃഗങ്ങളിലൂടെ രോഗം പകരുമെന്നോ ഇവയ്ക്ക് രോഗബാധ ഉണ്ടാകുമെന്നോ ഉള്ള കാര്യത്തില്‍ ഓദ്യോഗികമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയതായി ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും തങ്ങളുടെ എല്ലാ ഓമനമൃഗങ്ങളെയും മാസ്ക് ധരിപ്പിച്ചിരിക്കുകയാണ് ചൈനയിലെ ജനങ്ങള്‍. കണ്ണുമാത്രം പുറത്ത് കാണാവുന്ന രീതിയില്‍ മാസ്ക് ധരിച്ച് സഞ്ചരിക്കുന്ന പൂച്ചയുടെയും പട്ടിയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ ചൈനയിലെ സമൂഹമാധ്യമങ്ങളിലുടനീളം വ്യാപകമായി പ്രചരിക്കുന്നത്. ചില ചിത്രങ്ങള്‍ ട്വിറ്ററില്‍ വൈറലായിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.