ഗര്‍ഭ പാത്രത്തില്‍ നിന്ന് നിര്‍ത്താത്ത കരച്ചിലോടെയാവും ചോരക്കുഞ്ഞുങ്ങള്‍ പുറത്തെത്തുക. എന്നാല്‍ അമ്മയുടെ വയറ്റില്‍ നിന്ന് പുറത്തുവന്ന ഉടന്‍ ഡോക്ടറെ കട്ടകലിപ്പോടെ നോക്കുന്ന കുഞ്ഞിന്റെ ചിത്രം വൈറലാകുകയാണ്. ഫെബ്രുവരി 13ന് റിയോഡി ജനീറോയില്‍ ജനിച്ച ഇസബെല്ല പേരേര ഡി ജീസസ് ആണ് ഇത്തരത്തില്‍ ഡോക്ടറെ ദേഷ്യപ്പെട്ട് നോക്കുന്നത്.
ഫോട്ടോഗ്രാഫര്‍ റോഡ്രിഗോ കുന്ത്സ്മാന് ആണ് ഈ ചിത്രം പകര്‍ത്തിയത്. ‘അവള് കണ്ണുകള്‍ തുറന്നുപിടിച്ചിരുന്നു. പക്ഷേ കരഞ്ഞതേയില്ല. കരയൂ ഇസ എന്ന് ഡോക്ടര്‍ പറഞ്ഞിട്ടും ഒരു ഭാവഭേദവുമില്ല. കട്ടകലിപ്പില്‍ ഡോക്ടറെ ദഹിപ്പിക്കുന്ന നോട്ടമായിരുന്നു അത്. ഒടുവില്‍ പൊക്കിള്‍ കൊടി മുറിച്ചപ്പോള്‍ മാത്രമാണ് ഇസ കരഞ്ഞത്. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
നിരവധി പേരാണ് ഈ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നെ തിരിച്ചുവെക്ക് എന്ന് കുഞ്ഞ് പറയുന്നതായും, പുറത്തുവരാന്‍ ഞാന്‍ തയ്യാറായിട്ടില്ല എന്നിങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.